തിരുവനന്തപുരം: താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തല്‍ സര്‍ക്കാര്‍ ചെയ്യേണ്ട ഉചിതമായ നടപടിയെന്ന് മന്ത്രി ഇ.പി ജയരാജന്‍. പിരിച്ചുവിടല്‍ കുടുംബം തകര്‍ക്കലാണ്. സര്‍ക്കാരിന് അത് ചെയ്യാന്‍ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.
സെക്രട്ടേറിയറ്റിന് മുന്നിലെ സമരങ്ങള്‍ രാഷ്ട്രീയപ്രേരിതമാണ്. റാങ്ക് പട്ടികയില്‍ ഇല്ലാത്തവരാണ് ഭൂരിപക്ഷവും. യൂത്ത് കോണ്‍ഗ്രസുമാരുമുണ്ട്. റാങ്ക് പട്ടികയില്‍ കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്തുന്നത് എന്തിനെന്ന് പിഎസ്‌സി പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു.











