തിരുവനന്തപുരം: മന്ത്രിമാരായ ഇ.പി ജയരാജന്‍, എ.കെ ബാലന്‍, ജി. സുധാകരന്‍, തോമസ് ഐസക്ക്, സി. രവീന്ദ്രനാഥ് എന്നിവര്‍ ഇക്കുറി നിയമസഭയിലേക്കില്ല. നാലുപേരും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. അഞ്ച് പേരും മത്സരിക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. രണ്ട് ടേം മത്സരിച്ചവര്‍ മാറിനില്‍ക്കണമെന്ന വ്യവസ്ഥ കര്‍ശനമായി പാലിക്കണമെന്ന് സെക്രട്ടറിയേറ്റില്‍ ശക്തമായ അഭിപ്രായം ഉയര്‍ന്നുവന്നു.
സുധാകരനും ഐസക്കിനും ഇളവ് നല്‍കണമെന്ന അഭിപ്രായത്തോടും വിയോജിപ്പുണ്ടായി. ജയരാജന്‍ സംഘടനാ ചുമതലയിലേക്ക് മാറിയെക്കുമെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ മട്ടന്നൂരില്‍ മത്സരിക്കും.