ലഖ്‌നൗ: സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങളില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കടുത്ത ശിക്ഷ ഇത്തരക്കാര്‍ക്ക് വാങ്ങി നല്‍കുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. ഇതിനുള്ള ഉദാഹരണം യുപിയില്‍ നിന്ന് ഉണ്ടാകുമെന്നും യോഗി പറഞ്ഞു.
“സംസ്ഥാനത്തെ അമ്മ, പെങ്ങന്‍മാരുടേയും സുരക്ഷയും ക്ഷേമവും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ് – യോഗി പറഞ്ഞു. യുപിയുടെ അമ്മമാരേയും പെണ്‍മക്കളേയും ഉപദ്രവിക്കുന്നതിനെപ്പറ്റി ചിന്തിക്കുകയെങ്കിലും ചെയ്താല്‍, അങ്ങനെ ചെയ്തവരുടെ നാശം ഉറപ്പായിക്കഴിഞ്ഞു. അത് ഭാവിയില്‍ എല്ലാവര്‍ക്കും ഒരു ഉദാഹരണവും മുന്നറിയിപ്പും നല്‍കുന്ന ശിക്ഷയായിരിക്കും. ഇത് ഞങ്ങളുടെ ഉത്തവാദിത്വവും വാഗ്ദാനവുമാണ്” – യോഗി ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു.
യുപിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ബല്‍റാംപൂരിലെ 22കാരിയായ ദലിത് യുവതിയും അസംഗഢിലെ 8 വയസ്സുകാരിയും ഉള്‍പ്പടെ നിരവധി പേരാണ് ലൈംഗികാതിക്രമത്തിന്ഇ രയായത്. ബിജെപി എംഎല്‍എ ആരോപണവിധേയനായ ഉന്നാവോ ബലാത്സംഗ കേസടക്കം നിരവധി ലൈംഗികപീഡനക്കേസുകളും അവയിലെ വിവാദസമീപനങ്ങളുമാണ് 2017 മാര്‍ച്ച് മുതലുള്ള ഭരണകാലത്ത് യോഗി സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയത്.
ഹാത്രാസ് യുവതിയുടെ മൃതദേഹം വീട്ടുകാരുടെ സമ്മതമില്ലാതെ ബലപ്രയോഗത്തിലൂടെ പൊലീസ് കൊണ്ടുപോയി കത്തിച്ചതും എഫ് ഐ ആര്‍ ഫയല്‍ ചെയ്യാന്‍ പൊലീസ് അഞ്ച് ദിവസം വൈകിയതും ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. ബലാത്സംഗവുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കള്‍ നടത്തിയ വിവാദ പ്രസ്താവനകളുമെല്ലാം വലിയ പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാഹുല്‍ഗാന്ധിയും പ്രിയങ്ക ഗാന്ധിയുടെ പീഡനത്തിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ കാണാന്‍ ഹത്രാസില്‍ എത്തിയെങ്കിലും വന്‍ സംഘര്‍ഷമാണ് ഉടലെടുത്തത്.