Web Desk
കോവിഡ് കാരണം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഇന്ത്യയിലെ മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് (എംഎസ്എംഇ) ധനസമ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി 50 മില്യണ്‍ ഡോളര്‍ ലോക ബാങ്ക് നല്‍കും. സ്വാശ്രയ ഇന്ത്യ പദ്ധതി പ്രകാരം സര്‍ക്കാര്‍ പ്രഖ്യാപിച്ച എംഎസ്എംഇ പാക്കേജിനെ പാക്കേജ് പിന്തുണയ്ക്കും.
ലോകബാങ്കിന്‍റെ കീഴിലുള്ള ഐ.ബി.ആര്‍.ഡിയാണ് 19 വര്‍ഷത്തെ കാലയളവില്‍ ഇന്ത്യക്കായി വായ്പ നല്‍കുക. അഞ്ച് വര്‍ഷത്തേക്ക് വായ്പ തിരിച്ചടക്കേണ്ടതില്ല.
ലോക ബാങ്കിന്‍റെ എംഎസ്എംഇ എമര്‍ജന്‍സി റെസ്പോണ്‍സ് പ്രോഗ്രാം നിലവിലെ ആഘാതത്തെ നേരിടാനും ദശലക്ഷക്കണക്കിന് ജോലികള്‍ സംരക്ഷിക്കാനും സഹായിക്കുമെന്നും ലോകബാങ്ക് പ്രസ്താവനയില്‍ പറയുന്നു.