കൊറോണ രോഗികളില്‍ ഹൈഡ്രോക്സിക്ലോറോക്വിന്‍, എച്ച്‌ഐവി മരുന്നുകള്‍ എന്നിവയുടെ പരീക്ഷണം നിര്‍ത്തിവെക്കാന്‍ ലോകാരോഗ്യ സംഘടന തീരുമാനിച്ചു. മലേറിയക്ക് നല്‍കുന്ന മരുന്നാണ് ഹൈഡ്രോക്സിക്ലോറോക്വിന്‍. എച്ച്‌ഐവി രോഗികള്‍ക്ക് നല്‍കുന്ന ലോപിനാവിര്‍, റിറ്റോനാവിര്‍ എന്നീ മരുന്നുകളും ഇനി മുതല്‍ കൊറോണ രോഗികള്‍ക്ക് നല്‍കില്ല. ഈ മരുന്നുകള്‍ നല്‍കിയിട്ടും മരണനിരക്ക് കുറയുന്നില്ല എന്ന് കണ്ടെത്തിയതിന്‍റെ ഫലമായാണ് പരീക്ഷണം നിര്‍ത്തിവക്കാനുള്ള തീരുമാനം.
‘ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന കൊറോണ രോഗികളില്‍ ഈ മരുന്നുകള്‍ പരീക്ഷിച്ചതിന് ശേഷം ഇവരുടെ മരണനിരക്കില്‍ കുറവൊന്നും ഉണ്ടാകുന്നില്ല. അതിനാല്‍ സോളിഡാരിറ്റി ട്രയലില്‍ നിന്നും ഈ രണ്ട് മരുന്നുകളെ ഉടനടി മാറ്റാനാണ് തീരുമാനമെന്ന് ലോകാരോഗ്യ സംഘടന പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ലോകാരോഗ്യ സംഘടനയും മരുന്ന് ഗവേഷകരും ചേര്‍ന്ന് കൊറോണ മരുന്നുകളുടെ പരീക്ഷണത്തിനായി രൂപപ്പെടുത്തിയ സംവിധാനമാണ് സോളിഡാരിറ്റി ട്രയല്‍. 398 രാജ്യങ്ങളില്‍ നിന്നായി 5500 രോഗികളില്‍ സോളിഡാരിറ്റി ട്രയല്‍ നടന്നു വരികയാണ്. സംഘടനയുടെ തീരുമാനത്തെതുടര്‍ന്ന് ഈ പരീക്ഷണം നിര്‍ത്തി വയ്ക്കും.











