Web Desk
കൊവിഡ് മഹാമാരിയുടെ വ്യാപനം ലോകത്ത് വര്‍ധിച്ചേക്കുമെന്ന് ലോകാരോഗ്യ സംഘടന. മഹാമാരിയെ നേരിടുന്നതില്‍ പല രാജ്യങ്ങളും മുന്നേറ്റമുണ്ടാക്കിയെങ്കിലും രാജ്യങ്ങള്‍ തമ്മിലുള്ള അനൈക്യം രോഗവ്യാപനം കൂടാന്‍ ഇടയാക്കിയെന്ന് സംഘടനാ മേധാവി ടെഡ്രോസ് അഥനോം ഗെബ്രെയോസസ് പറഞ്ഞു.
ആറു മാസത്തിനുള്ളില്‍ ആദ്യമായി ഒരു കടുത്ത ശ്വാസകോശ അണുബാധ വ്യാപിക്കുന്ന കാര്യത്തില്‍ ചൈന മുന്നറിയിപ്പ് നല്‍കി. രോഗബാധ ഒരു കോടി കടക്കുകയും അഞ്ച ലക്ഷത്തിലേറെ പേര്‍ മരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ചൈനയുടെ പുതിയ മുന്നറിയിപ്പ്. നിരവധി പേരിലേക്ക് രോഗം വ്യാപിച്ചു കഴിഞ്ഞുവെങ്കിലും ഇനിയും വ്യാപനത്തിന് സാധ്യത ഏറെയാണ്. ഗെബ്രെയോസസ് തിങ്കളാഴ്ച നടത്തിയ പ്രസ്താവനയില്‍ പറയുന്നു. ഈ മഹാമാരിയെ നാം മറികടക്കേണ്ടതുണ്ട്. ജീവിതം തിരിച്ചുപിടിക്കേണ്ടതുണ്ട്. എന്നാല്‍ അത് അടുത്തകാലത്തൊന്നും നടക്കില്ലെന്ന കടുത്ത യാഥാര്‍ത്ഥ്യയും ഉള്‍ക്കൊള്ളണം. പല രാജ്യങ്ങളും വലിയ മുന്നേറ്റം ഉണ്ടാക്കിയെങ്കിലും രോഗവ്യാപനം അതിവേഗം മുന്നേറുകയാണെന്നും അദ്ദേഹം പറഞ്ഞു.











