ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലാന്റ് പര്യടനത്തിനിടെ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരങ്ങള്‍ കോവിഡ് പ്രോട്ടോക്കള്‍ ലംഘിച്ചതായി ആരോഗ്യ മന്ത്രാലയം. സമ്പര്‍ക്ക വിലക്കടക്കമുള്ള നിര്‍ദേശങ്ങള്‍ ലംഘിച്ച താരങ്ങള്‍ താമസിക്കുന്ന ഹോട്ടലില്‍ വെച്ച് ഇടപഴകുകയും ഭക്ഷണം പങ്കുവയ്ക്കുകയും ചെയ്‌തെന്നാണ് ന്യൂസിലാന്റ് ആരോഗ്യ മന്ത്രാലയത്തിന്റെ കണ്ടെത്തല്‍.
താരങ്ങള്‍ക്ക് 14 ദിവസത്തെ ക്വാറന്റൈനാണ് നിര്‍ദേശിച്ചിരുന്നത്. ഈ കാലാവധിയുടെ 12-ാം ദിവസമാണ് താരങ്ങള്‍ പ്രോട്ടോക്കള്‍ ലംഘനം നടത്തിയത്. ഇത് ഹോട്ടിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ക്വാറന്റൈന്‍ കാലാവധി നീട്ടിയേക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതിനുശേഷം മാത്രമെ ഇനി ടീമിന് പരിശീലനത്തിന് ഇറങ്ങാനാകൂ. താരങ്ങളുടെ ഈ നടപടിയെ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് സിഇഒ ജോണി ഗ്രേവ് അപലപിച്ചു.