പുതുവര്‍ഷത്തേയും, ക്രിസ്തുമസിനേയും വരവേല്‍ക്കാന്‍ തിരുവന്തപുരം നഗരസഭ-മാണിക്കല്‍ കൃഷിഭവനുകളും, തെരുവിടം കള്‍ച്ചറല്‍ കളക്ടീവ് സ്ട്രീറ്റ് ലൈബ്രറിയും സംയുക്തമായി ആഴ്ചചന്ത സംഘടിപ്പിക്കുന്നു. ആഴ്ച ചന്തയുടെ ഉത്ഘാടനം നാളെ 23 – 12-20 ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് മാനവീയം വീഥിയില്‍ (ദേവരാജന്‍ മാസ്റ്റര്‍ പ്രതിമക്ക് സമീപം) വട്ടിയൂര്‍ക്കാവ് എം.എല്‍.എ. വി.കെ പ്രശാന്ത് നിര്‍വ്വഹിക്കുന്നു. സാംസ്‌കാരിക ഇടനാഴിയായ മാനവീയംതെരുവോരത്ത് കഴിഞ്ഞ കാലത്തിന്റെ നന്മകള്‍ പകരാന്‍ കൈയും, കൈകോട്ടും ഒരുക്കിയ കാര്‍ഷിക സംസ്‌കൃതിയില്‍ കൃഷിഭവന്‍ ആഴ്ചചന്ത ഒരുക്കുന്നു.
കലയും കഴിവും തോല്‍ക്കാത്ത മാനവീയം തെരുവോരത്ത് ജൈവകൃഷിയില്‍ അധിഷ്ടിതമായകേരള ഫാം ഫ്രഷ് ഉത്പന്നങ്ങള്‍ ഗ്രാമങ്ങളില്‍ നിന്നും കര്‍ഷകര്‍ നഗരത്തിലെത്തുന്നു. നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമായ ഇത്തരം കാര്‍ഷിക ചന്തകള്‍ കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും ശുഭവും വെളിച്ചവുമാണ്.
ക്രിസ്തുമസ് കാലത്ത് നാടന്‍ കോഴിയും ,നാടന്‍ താറാവും ഉള്‍പ്പെടെ മുട്ടയും കിഴങ്ങു വര്‍ഗ്ഗങ്ങളും നാടന്‍പച്ചക്കറികളും പപ്പായ, വാഴ പഴങ്ങളും തേന്‍ ,മറ്റ് നാളികേര മൂല്യവര്‍ധിത ഉത്പന്നങ്ങളും ഇവിടെ നിന്നും ലഭ്യമാകും. വഴുതക്കാട് എം.പി അപ്പന്‍ ഹാളിനു മുന്‍വശം വെള്ളിയാഴ്ചകളിലെ ആഴ്ച ചന്ത ഈ ആഴ്ച മാത്രം വ്യാഴം 24-12-2020 ന് 1 മണിക്ക് നടത്തുന്നു.


















