)
കഷ്ടപ്പാടുകള്‍ സഹിച്ച് വധൂവരന്മാരുടെ ചിത്രങ്ങള്‍ പകര്‍ത്തുന്ന ഫോട്ടോഗ്രാഫര്‍മാരുടെ കഥകള്‍ ദിനംപ്രതി സോഷ്യല്‍ മീഡിയയില്‍ നിറയാറുണ്ട്. ബീച്ചിലൂടെ വലിച്ചിഴക്കപ്പെട്ടും, സ്വന്തം ശരീരത്തില്‍ വെള്ളം ചീറ്റിച്ചും ഒക്കെ അവര്‍ നന്നേ കഷ്ടപ്പെട്ടു തന്നെയാണ് ഈ ചിത്രങ്ങള്‍ ഫ്രയിമില്‍ ഒതുക്കുന്നതും. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് ഒരു കല്യാണ ഫോട്ടോഗ്രാഫറുടെ അവസ്ഥ വരച്ചുകാട്ടുന്ന വീഡിയോയാണ്. വിവാഹ വേദിയില്‍ ഫോട്ടോ പകര്‍ത്തുകയാണ് ഫോട്ടോഗ്രാഫര്‍ ഇവിടെ. വരനെ മാറ്റിനിര്‍ത്തി സര്‍വാഭരണ ഭൂഷിതയായ വധുവിലെക്കു ക്യാമറ തിരിയുന്നു. തുടക്കം സൗകര്യപ്രദമായ രീതിയില്‍ വരന്‍ മാറി നിന്നുകൊടുക്കുന്നതാണ് വീഡിയോയില്‍.
പക്ഷെ അല്‍പ്പം കഴിഞ്ഞതും ഫോട്ടോഗ്രാഫര്‍ വധുവിന്റെ മുഖം പിടിച്ചുയര്‍ത്തി ഒരു ചിത്രം എടുക്കാന്‍ ശ്രമിക്കുന്നു. പിന്നീട് എല്ലാം വളരെ പെട്ടെന്നായിരുന്നു. വരന്‍ ഫോട്ടോഗ്രാഫറുടെ കരണത്ത് ശക്തിയായി ഒരു അടി. വധുവിനെ സ്പര്‍ശിച്ചതില്‍ ഉണ്ടായ അലോസരമാണ് കാരണം എന്ന് വ്യക്തം. (വീഡിയോ ചുവടെ)