ഡല്‍ഹി: കോവിഡ് വാക്‌സിന്‍ എപ്പോള്‍ വരുമെന്ന് പറയാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്‌സിന്‍ എപ്പോള്‍ ലഭ്യമാകുമെന്ന് പറയേണ്ടത് വാക്‌സിന്‍ പരീക്ഷണം ശാസ്ത്രജ്ഞരാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് രൂക്ഷമായ സംസ്ഥാനങ്ങളിലെ സാഹചര്യം വിലയിരുത്തുന്നതിനായി വിളിച്ച് ചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
എല്ലാം ശാസ്ത്രജ്ഞന്മാരുടെ കൈകളിലാണെന്നും രാജ്യത്തെ ആശുപത്രികള്‍ കൂടുതല്‍ മെച്ചപ്പെട്ടതാക്കി മാറ്റുന്നതിനായി പിഎം കെയര്‍ ഫണ്ട് ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
കോവിഡ് വാക്‌സിന്‍ വിതരണം രാഷ്ട്രീയവത്കരിക്കരുതെന്ന് ആവശ്യപ്പെട്ട പ്രധാനമന്ത്രി ചിലര്‍ അത്തരം ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി. അതോടൊപ്പം തന്നെ വാക്‌സിന്‍ വിതരണം സുതാര്യമായിരിക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. അഞ്ച് വാക്‌സിനുകളാണ് നിലവില്‍ പരീക്ഷണ ഘട്ടത്തിലുളളത്.












