വാളയാര്‍ ജുഡീഷ്യല്‍ റിപ്പോര്‍ട്ട് നിയമസഭയില്‍. അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂട്ടര്‍മാരും വീഴ്ച്ച വരുത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍ എസ്‌ഐ പി.സി ചാക്കോയുടേത് മാപ്പര്‍ഹിക്കാത്ത പിഴവുകളാണ്. കേസ് അന്വേഷിച്ച് സോജന്‍ സാക്ഷി മൊഴി രേഖപ്പെടുത്തിയതില്‍ അപാകതയുണ്ട്. വീഴ്ച്ച വരുത്തിയ പ്രോസിക്യൂട്ടര്‍മാര്‍ക്ക് ഇനി നിയമനം നല്‍കരുതെന്ന് റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്.
അതേസമയം, ജുഡീഷ്യല്‍ കമ്മീഷന്റെ ശുപാര്‍ശകള്‍ സര്‍ക്കാര്‍ അംഗീകരിച്ചു. എസ്‌ഐ പി.സി ചാക്കോയ്ക്ക് ഇനി കേസുകളുടെ അന്വേഷണച്ചുമതല നല്‍കില്ല. മറ്റ് ഉദ്യോഗസ്ഥര്‍ വീഴ്ച്ചവരുത്തിയോ എന്ന് ഡിജിപി അന്വേഷിക്കും. ലത ജയരാജിനെയും ജലജ മാധവനേയും ഇനി പ്രോസിക്യൂട്ടര്‍മാരാക്കില്ല. പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ക്ക് രണ്ട് മാസം പരിശീലനം നല്‍കണമെന്ന ശുപാര്‍ശയും അംഗീകരിച്ചു.