Web Desk
കൊറോണ വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണില്‍ എല്ലാ കായിക മത്സരങ്ങളും നിശ്ചലമാവുകയും കളിമൈതാനങ്ങള്‍ ഒഴിഞ്ഞ് കിടക്കുകയും ചെയ്തിരുന്നു. കോവിഡ് ഭീഷണി ഇനിയും ഒഴിഞ്ഞട്ടില്ലെങ്കിലും സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരാന്‍ ഒരുങ്ങുകയാണ് ലോകം. ഇതിന്‍റെ ഭാഗമായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കായിക മത്സരങ്ങളും പുനരാരംഭിച്ചു.
കോവിഡ് ഏറ്റവും കൂടുതല്‍ ആഘാതമുണ്ടാക്കിയ സ്‌പെയിനും സാധാരണ ജീവിതത്തിലേക്ക് മടങ്ങിത്തുടങ്ങി. ലോകത്തെ തന്നെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ ലാ ലീഗയിലും പന്ത് ഉരുണ്ട് തുടങ്ങിയിരിക്കുകയാണ്. ആദ്യ മത്സരം ഇന്ന് വെളുപ്പിനെ 1.30ന് ആരംഭിച്ചു. സെവില്ല – റിയല്‍ ബെറ്റിസ് മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് സെവില്ല ജയം സ്വന്തമാക്കുകയും ചെയ്തു.
Match Schedule: മത്സരക്രമം
ജൂണ്‍ 12
ഗ്രനേഡ vs ഗെറ്റാഫെ – 11 PM IST
ജൂണ്‍ 13
വലന്‍സിയ vs ലെവന്രെ – 1.30 AM IST
ഇസ്പാനിയോള്‍ vs ഡെപ്പോര്‍ട്ടിവോ ആല്‍വസ് – 5.30 PM IST
സെല്‍റ്റ വിഗോ vs വിയാ റയല്‍ – 8.30 PM IST
ലെഗന്‍സ് vs റയല്‍ വലഡോളിഡ് – 11 PM IST
ജൂണ്‍ 14
മല്ലോര്‍ക്ക vs ബാഴ്സലോണ – 1.30 AM IST
അത്‌ലറ്റിക് ക്ലബ്ബ് vs അത്‌ലറ്റിക് മാഡ്രിഡ് – 5.30 PM IST
റയല്‍ മാഡ്രിഡ് vs എയ്ബര്‍ – 11 PM IST
ജൂണ്‍ 15
റയല്‍ സോസിഡാഡ് vs ഒസസുന – 1.30 AM IST
ലെവന്റെ vs സെവില്ല – 11.00 PM IST
Live Streaming in India: ഇന്ത്യയില്‍ ടെലികാസ്റ്റ്
സ്‌പാനിഷ് ലീഗ് ഇന്ത്യയിലെ ഒരു ചാനലുകളും ടെലികാസ്റ്റ് ചെയ്യുന്നില്ല. എന്നാല്‍ ഫുട്ബോള്‍ ആരാധകര്‍ക്ക് ലാ ലീഗയുടെ ഫെയ്സ്ബുക്ക് പേജ് വഴി തത്സമയം മത്സരം വീക്ഷിക്കാവുന്നതാണ്.
ആളൊഴിഞ്ഞ സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കപ്പെടുന്നത്. മൂന്ന് മാസത്തിന് ശേഷമാണ് മത്സരങ്ങള്‍ പുഃനരാരംഭിക്കുന്നത്. നിലവില്‍ പോയിന്‍റ് പട്ടികയില്‍ മെസിയുടെ ബാഴ്സ തന്നെയാണ് മുന്നില്‍, 58 പോയിന്റാണ് ബാഴ്സലോണയ്ക്കുള്ളത്. രണ്ടാം സ്ഥാനത്തുള്ള റയലിന്‍റെ അക്കൗണ്ടില്‍ 56 പോയിന്‍റുമുണ്ട്.