കൊച്ചി: വൈറ്റില മേല്‍പ്പാലം ഉദ്ഘാടനത്തിന് മുന്‍പ് വി ഫോര്‍ കൊച്ചി പ്രവര്‍ത്തകര്‍ തുറന്നതിന് പിന്നാലെ വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങളില്‍ പോലീസ് നിരീക്ഷണം ശക്തമാക്കി. ജനുവരി ഒന്‍പതിനാണ് പാലങ്ങള്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കുന്നത്.
ഇരുപാലങ്ങളുടെ സമീപത്തും ഗതാഗത നിയന്ത്രങ്ങള്‍ക്കുള്‍പ്പെടെ പോലീസിനെ നിയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമുണ്ടായ പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍ ഉപയോഗിച്ചു പാലങ്ങള്‍ അടക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം വൈറ്റില പാലം തുറന്നതിന്റെ പേരില്‍ ഏഴ് പേരെ അറസ്റ്റ് ചെയ്ത നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് വി ഫോര്‍ കൊച്ചി നേതൃത്വം ആരോപിച്ചു. രാഷ്ട്രീയ മേലാളന്മാര്‍ക്ക് വേണ്ടിയാണു പോലീസിന്റെ അറസ്റ്റ് നടപടി. പാലം തുറന്ന സംഭവം സംഘനയുടെ തലയില്‍ കെട്ടിവയ്ക്കാന്‍ ഏതോ രാഷ്ട്രീയ കുബുദ്ധികള്‍ കാണിച്ച ഗൂഢതന്ത്രമാണിതെന്നും വി ഫോര്‍ നേതാക്കള്‍ പറഞ്ഞു.