ഇന്ത്യ-റഷ്യ ബന്ധം ദൃഢപ്പെടുത്താന്‍ ധാരണ; വ്‌ളാഡിമിര്‍ പുടിനുമായി പ്രധാനമന്ത്രി ടെലിഫോണില്‍ ചര്‍ച്ച നടത്തി

Modi_Putin_Laugh_PTI

Web Desk

ന്യൂഡല്‍ഹി: റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാഡിമിര്‍ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിലൂടെ ചര്‍ച്ച നടത്തി. റഷ്യയിലെ ഭരണഘടനാ ഭേദഗതികളിലുള്ള വോട്ടെടുപ്പ് വിജയകരമായി പൂര്‍ത്തിയാക്കിയതിന് പ്രസിഡന്‍റ് പുടിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. രണ്ടാം ലോക മഹായുദ്ധം ജയിച്ചതിന്‍റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ വിജയകരമായ നടത്തിപ്പിനെയും പ്രധാനമന്ത്രി ഊഷ്മളമായി അഭിനന്ദിച്ചു.

Also read:  യുഎഇയിൽ 23 വരെ മഴയ്ക്ക് സാധ്യത.

ഇന്ത്യയിലെയും റഷ്യയിലെയും ജനങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിന്‍റെ പ്രതീകമായി 2020 ജൂണ്‍ 24ന് മോസ്‌കോയില്‍ നടന്ന സൈനിക പരേഡില്‍ ഇന്ത്യന്‍ സംഘം പങ്കെടുത്ത കാര്യവും പ്രധാനമന്ത്രി അനുസ്മരിച്ചു.

കോവിഡ് – 19 മഹാമാരി സൃഷ്ടിച്ച പ്രതികൂല പ്രതിസന്ധികള്‍ പരിഹരിക്കാന്‍ ഇരുരാജ്യങ്ങളും സ്വീകരിച്ച ഫലപ്രദമായ നടപടികള്‍ നേതാക്കള്‍ ചര്‍ച്ച ചെയ്തു. കോവിഡിന് ശേഷമുള്ള ലോകം നേരിടുന്ന വെല്ലുവിളികളെ സംയുക്തമായി അഭിമുഖീകരിക്കുന്നതിനായി ഇന്ത്യ-റഷ്യ ബന്ധം ദൃഢമാക്കുന്നതിന്‍റെ പ്രാധാന്യത്തെക്കുറിച്ചും നേതാക്കള്‍ ധാരണയിലെത്തി.

Also read:  സര്‍ക്കാര്‍ ഓഫീസുകളില്‍ ജനുവരി ഒന്നുമുതല്‍ ബയോമെട്രിക് പഞ്ചിങ്; കര്‍ശനനിര്‍ദേശവുമായി ചീഫ് സെക്രട്ടറി

ഈ വര്‍ഷം അവസാനം ഇന്ത്യയില്‍ നടക്കാനിരിക്കുന്ന വാര്‍ഷിക ഉഭയകക്ഷി ഉച്ചകോടിക്കു മുന്നോടിയായി ഉഭയകക്ഷി ബന്ധത്തിന്‍റെയും കൂടിയാലോചനകളുടെയും ഗതിവേഗം നിലനിര്‍ത്താനും ഇരു നേതാക്കളും തീരുമാനിച്ചു. ഉഭയകക്ഷി ഉച്ചകോടിക്കായി പ്രസിഡന്‍റ് പുടിന്‍ ഇന്ത്യയില്‍ എത്തണമെന്നുള്ള ആഗ്രഹവും പ്രധാനമന്ത്രി അറിയിച്ചു.

Also read:  കൊച്ചിയില്‍ ബംഗളൂരുവിനെ തകര്‍ത്ത് തുടര്‍ച്ചയായ അഞ്ചാം ജയവുമായി ബ്ലാസ്റ്റേഴ്‌സ് ജൈത്രയാത്ര

ടെലിഫോണ്‍ സംഭാഷണത്തിന് പ്രസിഡന്‍റ് പുടിന്‍ പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചു. എല്ലാ മേഖലയിലും ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രത്യേകവും സവിശേഷവും നയപരവുമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്താന്‍ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്തു.

Related ARTICLES

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

POPULAR ARTICLES