മുംബൈ: ഇന്ത്യ-ചൈന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ഐപിഎല്‍ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് പിന്‍മാറുകയാണെന്ന് അറിയിച്ച് ചൈനീസ് മൊബൈല്‍ നിര്‍മ്മാണ കമ്പനിയായ വിവോ. രാജ്യത്ത് ചൈനീസ് വിരുദ്ധ വികാരം നിലനില്‍ക്കുമ്പോള്‍ ചൈനീസ് കമ്പനിയെ ഐപിഎല്‍ സ്‌പോണ്‍സര്‍മാരാക്കി ബിസിസിഐ നിലനിര്‍ത്തിയതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
തിങ്കളാഴ്ച്ച ചേര്‍ന്ന ഐപിഎല്‍ ഭരണ സമിതി യോഗത്തില്‍ ടൈറ്റില്‍ സ്‌പോണ്‍സര്‍ സ്ഥാനത്തുനിന്ന് വിവോയെ മാറ്റേണ്ട എന്ന് തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണ് സ്വയം മാറി നില്‍ക്കാന്‍ വിവോ തയ്യാറായത്.
അതേസമയം വിവോ പിന്‍മാറുന്നതോടെ ഈ സീസണിലേക്ക് മാത്രമായി പുതിയ ടൈറ്റില്‍ സ്‌പോണ്‍സറെ ബിസിസിഐക്ക് കണ്ടെത്തേണ്ടി വരും. 2022 വരെയാണ് ബിസിസിഐയുമായി വിവോയ്ക്കുള്ള സ്‌പോണ്‍സര്‍ഷിപ്പ് കരാര്‍. ഈ സീസണില്‍ നിന്ന് വിവോ മാറി നില്‍ക്കുന്ന പശ്ചാത്തലത്തില്‍ കരാര്‍ 2023-വരെ ദീര്‍ഘിപ്പിക്കും. 2017ലാണ് 2119 കോടി രൂപയ്ക്ക് 5 വര്‍ഷത്തെ ഐപിഎല്‍ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് കരാര്‍ വിവോ സ്വന്തമാക്കിയത്.



















