ഏപ്രില്‍ പതിമൂന്നിന് ഗള്‍ഫ് രാജ്യങ്ങളില്‍ ചിത്രം റിലീസ് ചെയ്യുമ്പോള്‍ തങ്ങള്‍ക്ക് കാണാനാവില്ലെന്നത് നിരാശപ്പെടുത്തുന്നുവെന്ന് കുവൈത്ത് പ്രവാസികള്‍
കുവൈത്ത് സിറ്റി : വിജയ് ചിത്രം ബീസ്റ്റിന് കുവൈത്തില്‍ വിലക്കേര്‍പ്പെടുത്തിയത് ആരാധകരെ നിരാശപ്പെടുത്തി.
കുവൈത്തിലെ സെന്‍സര്‍ ബോര്‍ഡ് വയലന്‍സ് അതിപ്രസരമുള്ള ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കാറില്ല.
നേരത്തെ, ദുര്‍ഖര്‍ സല്‍മാന്‍ അഭിനയിച്ച കുറുപ്പ് എന്ന ചിത്രത്തിനും പ്രദര്‍ശനാനുമതി കുവൈത്ത് സെന്‍സര്‍ ബോര്‍ഡ് നിഷേധിച്ചിരുന്നു.
വിജയ് ഫാന്‍സ് ഏറെയുള്ള കുവൈത്തില്‍ ബീസ്റ്റ് എന്ന ചിത്രത്തെ വരവേല്‍ക്കാന്‍ ഒരുങ്ങിയവര്‍ക്കാണ് നിരോധന വാര്‍ത്ത നിരാശ സമ്മാനിച്ചത്.
കുവൈത്തില്‍ ലക്ഷക്കണക്കിന് വരുന്ന ദക്ഷിണേന്ത്യന്‍ പ്രവാസികള്‍ക്ക് തങ്ങളുടെ ഇഷ്ടതാരങ്ങളുടെ സിനിമകള്‍ക്ക് പ്രദര്‍ശന വിലക്ക് വരുന്നതില്‍ നിരാശയുണ്ട്.
നേരത്തെ, ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പ് എന്ന സിനിമയ്ക്കും വിലക്കേര്‍പ്പെടുത്തിയിരുന്നു. കുവൈത്തിലെ വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ കീഴിലുള്ള സെന്‍സര്‍ ബോര്‍ഡാണ് ചിത്രം കണ്ട് പ്രദര്‍ശനാനുമതി നല്‍കുന്നത്.
എന്നാല്‍, യുഎഇ, സൗദി അറേബ്യ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളില്‍ ഈ ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി ലഭിച്ചിരുന്നു.
അടുത്തിടെ കാശ്മീര്‍ഫയല്‍സ് എന്ന ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കാതിരുന്ന യുഎഇ പിന്നീട് 15 പ്ലസ് സര്‍ട്ടിഫിക്കേറ്റോടെ അനുമതി നല്‍കി.
ജിസിസി രാജ്യങ്ങളിലെ ഇതര സെന്‍സര്‍ ബോര്‍ഡുകളെ അപേക്ഷിച്ച് കുവൈത്ത് സെന്‍സര്‍ ബോര്‍ഡ് കര്‍ശനമായ മാനദണ്ഡങ്ങള്‍ പാലിച്ചാണ് സിനിമാ പ്രദര്‍ശനങ്ങള്‍ക്ക് അനുമതി നല്‍കുന്നത്.
ഭീകരാക്രമണം, അമിതമായ വയലന്‍സ് എന്നിവയുള്ള ചിത്രങ്ങള്‍ക്ക് കുവൈത്ത് അനുമതി നല്‍കുക പതിവില്ല.
വിജയ് നായകനാകുന്ന ബീസ്റ്റില്‍ ഷോപ്പിംഗ് മാളില്‍ നടക്കുന്ന ഭീകരാക്രമണം ഉണ്ട്. തട്ടിക്കൊണ്ടുപോകല്‍, മയക്കു മരുന്ന്, കൊലപാതകങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കേണ്ടതില്ലെന്നാണ് കുവൈത്തിന്റെ നിലപാട്.