കേരളത്തിന്‍റെ കോവിഡ് പ്രതിരോധത്തെ പ്രശംസിച്ച് നോംചോംസ്‌‌കിയും അമർത്യാസെന്നും

amrthyasen and nom chomski

Web Desk

കോവിഡ് 19 മഹാമാരിയോട് കേരളം പ്രതികരിച്ച രീതി ലോകത്തെയാകെ അത്ഭുതപ്പെടുത്തുന്നതാണെന്ന് പ്രസിദ്ധ തത്വചിന്തകനും സാമൂഹ്യ വിമർശകനുമായ നോം ചോംസ്‌കി പറഞ്ഞു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ പുതിയ ആശയങ്ങൾ ആരായാൻ സംസ്ഥാന സർക്കാർ സംഘടിപ്പിച്ച കേരള ഡയലോഗ് എന്ന തുടർസംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ചോംസ്‌കി.

കേരളത്തെപ്പോലെ വളരെ കുറച്ച് സ്ഥലങ്ങളേ ഈ രീതിയിൽ കോവിഡിനെ നേരിട്ടിട്ടുള്ളൂ. യു.എസ്സിന്‍റെ ആക്രമണത്തിൽ ശിഥിലമായ വിയറ്റ്‌നാമും മികച്ച രീതിയിൽ ഈ മഹാമാരിയെ നേരിട്ടു. വിയറ്റ്‌നാമിൽ ഒരു മരണം പോലും ഉണ്ടായിട്ടില്ല. ഓർക്കേണ്ടത് ചൈനയുമായി 1400 കിലോമീറ്റർ അതിർത്തി പങ്കിടുന്ന രാജ്യമാണ് വിയറ്റ്‌നാം എന്നതാണ്.

സൗത്ത് കൊറിയയും സമർത്ഥമായാണ് ഈ മഹാമാരിയെ നിയന്ത്രിച്ച് നിർത്തിയത്. അവിടെ ലോക്ഡൗൺ പോലും വേണ്ടിവന്നില്ല. തായ് വാനും ഈ രോഗത്തെ പിടിച്ചുകെട്ടി. ഹോങ്കോങ്ങിലും നാം അത് കണ്ടു. ന്യൂസിലാൻറ് ആകട്ടെ ഈ രോഗത്തെ തുടച്ചുനീക്കി. എന്നാൽ അമേരിക്കയിൽ ഒരു ലക്ഷത്തിലേറെ പേർ മരിച്ചു. മരണസംഖ്യ ഉയർന്നുകൊണ്ടേയിരിക്കുന്നു.

യൂറോപ്യൻ യൂണിയനെയെടുത്താൽ ജർമനിയാണ് ഒരുവിധം നല്ല രീതിയിൽ ഈ രോഗത്തെ പ്രതിരോധിച്ചത്. അമേരിക്കയിലെപ്പോലെ വാണിജ്യാടിസ്ഥാനത്തിലുള്ള ആശുപത്രി സംവിധാനം ജർമനി സ്വീകരിച്ചില്ല എന്നതാണ് അവർക്ക് രക്ഷയായത്. അമേരിക്കയിൽ ആശുപത്രികളെന്നാൽ വെറും കച്ചവടമാണ്. കച്ചവടമാകുമ്പോൾ കരുതലായി കൂടുതൽ ബെഡ്ഡുകൾ ഉണ്ടാവില്ല. കാരണം ഒരു ബെഡ്ഡിനു പോലും അധികമായി കാശ് കളയാൻ കച്ചവടക്കാർ തയ്യാറാവില്ല. ഈ സാഹചര്യത്തിൽ എന്തെങ്കിലും സംഭവിച്ചാൽ അതൊരു ദുരന്തമാകും.

ജർമനി നവഉദാരവത്ക്കരണം തന്നെയാണ് സ്വീകരിച്ചത്. പക്ഷേ അവർ അമേരിക്കയെ പോലെ തീവ്രഉദാരവത്ക്കരണത്തിലേക്കോ ലിബറൽ ഭ്രാന്തിലേക്കോ പോയിട്ടില്ല. അതുകൊണ്ട് അവരുടെ നില അത്ര ഗുരുതരമായില്ല. ഈ മഹാമാരി വലിയ മനുഷ്യക്കെടുതി ഉണ്ടാക്കിയ രാജ്യമാണ് ഇറ്റലി. എന്നാൽ, ജർമൻ ഡോക്ടർമാർ അവരെ സഹായിക്കാൻ പോകുന്നത് നമ്മളാരും കണ്ടില്ല. ഇറ്റലിയും യൂറോപ്യൻ യൂണിയനിലെ അംഗമാണ്. നമ്മളെന്താണ് കണ്ടത്? ആറ് പതിറ്റാണ്ടിലേറെയായി അമേരിക്കയുടെ സാമ്പത്തിക ആക്രമണത്തിന് ഇരയാകുന്ന പാവം ക്യൂബയിലെ ഡോക്ടർമാരാണ് ഇറ്റലിയിലേക്ക് പോയത്. ഇറ്റലിയിൽ മാത്രമല്ല, ക്യൂബയിലെ ആയിരക്കണക്കിന് ഡോക്ടർമാർ മറ്റു രാജ്യങ്ങളിലേക്കെല്ലാം പോയി. ഇതുകണ്ടപ്പോൾ നമ്മുടെ ‘ലിബറൽ മാധ്യമങ്ങൾ’ എന്താണ് പറഞ്ഞത്? ‘ഏകാധിപത്യ ക്യൂബ അവരുടെ ഡോക്ടർമാരെ മറ്റു രാജ്യങ്ങളിലേക്ക് നിർബന്ധിച്ച് തള്ളിവിടുന്നു.’ ഇതാണ് നമ്മുടെ ലിബറൽ പ്രസ്സ്.

Also read:  ന്യൂനമർദം ചക്രവാതച്ചുഴിയായി; കേരളത്തിൽ 7 ദിവസം മഴയ്ക്കു സാധ്യത.

ലോകത്തിലെ അസാധാരണമായ അസമത്വം കൂടുതൽ തെളിച്ചത്തോടെ കാണിക്കാൻ കോവിഡ് മഹാമാരിക്ക് കഴിഞ്ഞു. അമേരിക്കയിൽ അത് ഏറ്റവുമധികം പ്രകടമായി. അമേരിക്കയുടെ വംശീയ സ്വഭാവം ഒന്നുകൂടി തുറന്നു കാണിക്കപ്പെട്ടു. 40 വർഷത്തെ ഉദാരവത്ക്കരണം കഴിഞ്ഞപ്പോൾ 0.1 ശതമാനം ആളുകൾ 20 ശതമാനം സമ്പത്ത് കയ്യടക്കിവച്ചിരിക്കുന്നു. കറുത്തവരും സ്‌പെയിനിൽ നിന്നും തെക്കേ അമേരിക്കയിൽ നിന്നും വന്നവരുടെ പിൻമുറക്കാരുമാണ് അമേരിക്കയിൽ ഏറ്റവുമധികം ദുരിതം ഈ വേളയിൽ അനുഭവിച്ചത്. ഒരു തരത്തിൽ ഡൊണാൾഡ് ട്രംപ് പാവപ്പെട്ട കറുത്തവർഗ്ഗക്കാരെ കൊല്ലുകയാണ്.

കോവിഡ് മഹാമാരി അവസാനിക്കുമ്പോൾ ലോകത്ത് അടിസ്ഥാനപരമായ മാറ്റമുണ്ടാകുമോ എന്ന ചോദ്യത്തിന് നിലവിലുള്ള അവസ്ഥ തുടരാനും കൂടുതൽ സ്വേച്ഛാധിപത്യത്തിലേക്കും നിയന്ത്രണങ്ങളിലേക്കും ജനങ്ങളെ നിരീക്ഷിക്കുന്ന രീതിയിലേക്കും പോകാനുമാണ് അമേരിക്കയെ പോലുള്ള രാജ്യങ്ങൾ ശ്രമിക്കുന്നതെന്ന് ചോംസ്‌കി പറഞ്ഞു. എന്നാൽ, ഇതിനെ പ്രതിരോധിക്കാനുള്ള പ്രസ്ഥാനങ്ങൾ ലോകമെങ്ങും ഉയർന്നുവരുന്നുണ്ട്. ഇത് ഏകോപിപ്പിച്ചാൽ വലിയൊരു ശക്തിയാകും. അവർക്ക് മാറ്റങ്ങൾ വരുത്താനാകും. പ്രോഗ്രസ്സീവ് ഇൻറർനാഷണൽ എന്നൊരു പ്രസ്ഥാനം തന്നെ ഇപ്പോൾ ഉദയം ചെയ്തിട്ടുണ്ട്. ഇവരെല്ലാം പുതിയൊരു ലോകം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്.

പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം വളർത്തിയെടുത്ത ശക്തമായ സംവിധാനവും മെച്ചപ്പെട്ട പൊതുജനാരോഗ്യ ശൃംഖലയുമാണ് കോവിഡ് മഹാമാരിയെ വിജയകരമായി പ്രതിരോധിക്കാൻ കേരളത്തെ സഹായിക്കുന്നതെന്ന് നൊബേൽ സമ്മാന ജേതാവും പ്രസിദ്ധ സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമർത്യസെൻ പറഞ്ഞു.

Also read:  ഭര്‍ത്താവിന്റെ കയ്യും കാലും വെട്ടാന്‍ ക്വട്ടേഷന്‍; ഭാര്യ അറസ്റ്റില്‍

ഈ പോരാട്ടത്തിൽ ഏറ്റവും ശരിയായ ചുവടുവയ്പ് നടത്തിയ കേരളത്തിന് അഭിമാനിക്കാൻ എല്ലാ വകയുമുണ്ട്. എന്നാൽ, ഇന്ത്യയിൽ ലോക്ഡൗൺ നടപ്പാക്കിയ രീതി സംശയാസ്പദമാണ്. ലോക്ഡൗൺ ആയാലും അല്ലെങ്കിലും പൊതുസമൂഹവുമായി ഭരണാധികാരികൾ ചർച്ച ചെയ്യേണ്ടതായിരുന്നു. രാഷ്ട്രീയ പാർട്ടികളുമായും യൂണിയനുകളുമായും ആശയവിനിമയം നടത്തേണ്ടിയിരുന്നു. അതുണ്ടായില്ല, പകരം ഏകപക്ഷീയമായി ലോക്ഡൗൺ അടിച്ചേൽപ്പിച്ചു. ജനങ്ങൾ വീട്ടിലേക്ക് മടങ്ങുന്നത് പെട്ടെന്ന് അവസാനിപ്പിച്ചു. പിന്നീട് അവർക്ക് ജീവിക്കാൻ വരുമാനമൊന്നും ഉണ്ടായില്ല. അന്നന്നത്തെ വരുമാനം കൊണ്ട് ജീവിക്കുന്നവർക്ക് ഇതൊരു ദുരന്തമായി മാറി.

1957ലെ തിരഞ്ഞെടുപ്പിനു ശേഷമാണ് കേരളത്തിൽ വിദ്യാഭ്യാസരംഗത്തും ആരോഗ്യരംഗത്തും പൊതു ഇടപെടൽ ഉണ്ടായത്. അക്കാലത്ത് ഒരു വാദപ്രതിവാദം നടന്നത് ഓർക്കുന്നു. ദരിദ്രമായ ഇന്ത്യൻ സംസ്ഥാനങ്ങളിൽ മൂന്നാം സ്ഥാനത്താണ് കേരളമെന്നും എല്ലാവർക്കും വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും ചിലവഴിക്കാൻ കേരളത്തിന് ശേഷിയില്ലെന്നുമായിരുന്നു ഒരു വാദം. മാത്രമല്ല, കേരളത്തിൽ തൊഴിലാളികളുടെ കൂലിയും കുറവായിരുന്നു. അതുകൊണ്ട് കേരളം ചെയ്യുന്നത്, ധനപരമായ പിശകാണെന്ന് വാദമുയർത്തി. എന്നാൽ അതെല്ലാം തെറ്റാണെന്ന് കാലം തെളിയിച്ചു. നിങ്ങൾ എങ്ങനെയാണ് പണം വകയിരുത്തുന്നത് എന്നതാണ് പ്രധാനം. ക്രമേണ കേരളം രാജ്യത്ത് ഏറ്റവും അധികം ആളോഹരി ചിലവ് ചെയ്യുന്ന സംസ്ഥാനമായി കേരളം ഉയർന്നു. ആളോഹരി വരുമാനവും അതിന് അടുത്തേക്ക് വർദ്ധിച്ചു.

ലോകാരോഗ്യ സംഘടന നൽകിയ മുന്നറിയിപ്പനുസരിച്ച് വളരെ നേരത്തേ തന്നെ തയ്യാറെടുപ്പുകൾ നടത്തിയ പ്രദേശങ്ങളിൽ പൊതുവേ കോവിഡ്-19 മികച്ച രീതിയിൽ പ്രതിരോധിക്കാൻ സാധിച്ചുവെന്ന് സൗമ്യ സ്വാമിനാഥൻ പറഞ്ഞു. ജനുവരി 30-നാണ് ലോകാരോഗ്യ സംഘടന ആഗോളതലത്തിൽ കോവിഡ്-19 പ്രതിരോധത്തിനായി അടിയന്തര മുന്നറിയിപ്പ് നൽകിയത്.

എന്നാൽ പ്രശ്‌ന സാധ്യതകൾ മുൻകൂട്ടിക്കണ്ട് കേരളം ജനുവരി ആദ്യം തന്നെ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു. അതുകൊണ്ടാണ് വുഹാനിൽ നിന്നു വന്ന ആദ്യത്തെ കേസുകൾ കണ്ടെത്താനായത്. അതിനെത്തുടർന്ന് സമ്പർക്കമുള്ളവരെ കണ്ടെത്താനും ക്വാറൻറൈൻ ചെയ്യാനും കോവിഡിനെ മെച്ചപ്പെട്ട രീതിയിൽ തടയിടാനും കേരളത്തിനു സാധിച്ചു. പ്രതിരോധത്തിനാവശ്യമായ മുന്നൊരുക്കങ്ങളും പ്രവർത്തനങ്ങളും വളരെ വേഗത്തിൽ ചെയ്യാൻ കേരളത്തിനായതിനാലാണ് രോഗബാധയെ പിടിച്ചു നിർത്താൻ സാധിച്ചതെന്നും അവർ പറഞ്ഞു.

Also read:  പൊതുജന സുരക്ഷയ്ക്കായി നെട്ടോട്ടമോടുന്ന നിയമപാലകരെ തളര്‍ത്തി കോവിഡ്; ചികിത്സയിലും നിരീക്ഷണത്തിലുമുള്ളത് നിരവധിപ്പേര്‍

കോവിഡ്-19 നമ്മുടെ ജീവിതത്തിൻറെ എല്ലാ വശങ്ങളെക്കുറിച്ചുമുള്ള പുനർവിചിന്തനത്തിന് വഴിതെളിച്ചുകൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പുതിയ ലോകത്തിനനുസരിച്ച് നാം മാറേണ്ടതുണ്ട്. നമ്മുടെ മുൻഗണനകളും സമൂഹത്തെ സംഘടിപ്പിക്കുന്ന രീതിപോലും മാറണം. നമുക്കുള്ള പൊതുവായ ചില അറിവുകൾ ഉപയോഗശൂന്യമായേക്കാം. പുതിയ ചിലതുമായി പൊരുത്തപ്പെടാൻ കൂടുതൽ അറിവുകൾ വേണ്ടിവന്നേക്കാം. ഇത് സർക്കാർ മാത്രം ചെയ്യേണ്ടതല്ല. സമൂഹത്തിലാകെ വിപുലമായ സംവാദങ്ങൾ വേണ്ടതുണ്ട്.

നമുക്കു മുന്നിലുള്ള വലിയ ചോദ്യം അഭിമുഖീകരിക്കാൻ കേരളം സന്നദ്ധമാകുന്നതിൻറെ തുടക്കമാണ് ‘കേരളാ ഡയലോഗ്’ എന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനകീയ പങ്കാളിത്തത്തോടെയുള്ള ആസൂത്രണമാണ് കേരളത്തിൻറെ കരുത്ത്. അധികാരവികേന്ദ്രീകരണത്തിൽ നാം ഏറെ മുന്നേറി. അതിൻറെയൊക്കെ പശ്ചാത്തലത്തിലാണ് കോവിഡിനെതിരായ പോരാട്ടത്തിൽ ഗണ്യമായ നേട്ടങ്ങൾ സ്വന്തമാക്കാൻ സംസ്ഥാനത്തിന് കഴിഞ്ഞത്. സാമൂഹികവും സാമ്പത്തികവുമായ അസമത്വം കോവിഡ് മഹാമാരിയുടെ പശ്ചാതലത്തിൽ കൂടുതൽ വഷളാവുകയാണ്. പാർശ്വവൽകൃതരും ദരിദ്രരുമായ ജനങ്ങളെയാകെ ഇത് ബാധിക്കുന്നു. ജനങ്ങളിലേക്ക് കൂടുതൽ ശ്രദ്ധ തിരിക്കേണ്ടതുണ്ട്. പുതിയ കേരളത്തിനു വേണ്ടിയുള്ള പരിശ്രമങ്ങളിൽ മുതൽക്കൂട്ടാവുന്നതാണ് ലോകപ്രശ്‌സതരായ പണ്ഡിതർ പങ്കെടുക്കുന്ന കേരള ഡയലോഗെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ലോകാരോഗ്യസംഘടനയുടെ ഡെപ്യൂട്ടി ഡയറക്ടർ സൗമ്യ സോമിനാഥനും സംവാദത്തിൽ പങ്കെടുത്തു. പ്രമുഖ മാധ്യമ പ്രവർത്തകൻ എൻ. റാം, ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ വി.കെ. രാമചന്ദ്രൻ, എന്നിവർ മോഡറേറ്റർമാരായിരുന്നു. പ്രശസ്ത മാധ്യമപ്രവർത്തകൻ ജോൺ ബ്രിട്ടാസ് ആമുഖം അവതരിപ്പിച്ചു.

Around The Web

Related ARTICLES

അവസാന നിമിഷം സാങ്കേതിക തകരാർ: പ്രോബ 3 ഇരട്ട ഉപഗ്രഹ വിക്ഷേപണം മാറ്റി.

ശ്രീഹരിക്കോട്ട : യൂറോപ്യൻ സ്പേസ് ഏജൻസിക്കു വേണ്ടി ഐഎസ്ആർഒ നടത്താനിരുന്ന പ്രോബ 3 ഇരട്ട ഉപഗ്രഹ വിക്ഷേപണം മാറ്റിവച്ചു.  ബഹിരാകാശ പേടകത്തിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് അവസാന നിമിഷമായിരുന്നു തീരുമാനം. പിഎസ്എൽവി സി 59 റോക്കറ്റിലായിരുന്നു

Read More »

ഖത്തറിൽ സൈബർ തട്ടിപ്പുകൾ വ്യാപകം; ജാഗ്രതാ നിർദേശവുമായി നാഷനൽ സൈബർ സെക്യൂരിറ്റി ഏജൻസി.

ദോഹ :  നാഷനൽ സൈബർ സെക്യൂരിറ്റി ഏജൻസിയുടെ പേരിൽ നടക്കുന്ന തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഖത്തർ നാഷനൽ സൈബർ സെക്യൂരിറ്റി ഏജൻസി (എൻസിഎസ്എ) മുന്നറിയിപ്പ് നൽകി. സൈബർ സെക്യൂരിറ്റിയിൽ നിന്നും വിളിക്കുന്നു എന്ന് പറഞ്ഞു

Read More »

പുതുവർഷ അവധി പ്രഖ്യാപിച്ച് കുവൈത്ത്; സർക്കാർ മേഖലയിൽ തുടർച്ചയായ നാല് ദിനം ഒഴിവ് ലഭിക്കും.

കുവൈത്ത്‌ സിറ്റി : പുതുവര്‍ഷത്തോടെ അനുബന്ധിച്ച് കുവൈത്തില്‍ ജനുവരി ഒന്ന്, രണ്ട് തീയതികളില്‍ സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചു. ഇന്ന് കൂടിയ മന്ത്രിസഭ യോഗത്തിലാണ് ബുധന്‍,വ്യാഴം ദിവസങ്ങളില്‍ അവധി തീരുമാനിച്ചത്.വെള്ളി, ശനി ദിവസങ്ങള്‍ കഴിഞ്ഞ്

Read More »

‘ആദായവിൽപന’, വരുന്നു കുവൈത്ത് ഷോപ്പിങ് ഫെസ്റ്റ്; ജനുവരി 21 മുതൽ.

കുവൈത്ത് സിറ്റി : ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ മാതൃകയിൽ കുവൈത്തിലും ഷോപ്പിങ് ഫെസ്റ്റിവൽ വരുന്നു. 70 ദിവസം നീളുന്ന ഷോപ്പിങ് ഫെസ്റ്റിവൽ 2025 ജനുവരി 21ന് ആരംഭിച്ച് മാർച്ച് 31 വരെ തുടരും. വിനോദസഞ്ചാരവും

Read More »

വിദേശത്ത് തടവിലായവരെ ഇന്ത്യന്‍ ജയിലിലേക്ക് മാറ്റാൻ നടപടി വേണം: ഇന്ത്യൻ പ്രവാസി മൂവ്മെന്റ്.

കോഴിക്കോട് : വിദേശത്ത് ജയിലുകളിൽ കഴിയുന്നവരെ ഇന്ത്യയിലെ ജയിലുകളിലേക്കു മാറ്റാൻ സർക്കാർ ഇടപെടണമെന്ന് ഇന്ത്യൻ പ്രവാസി മൂവ്മെന്റ്. വിദേശത്തെ ജയിലിലുള്ളവരെ ഇന്ത്യയിലെ ജയിലിലേക്കു മാറ്റാൻ സമ്മതിച്ചു കൊണ്ട് ഒട്ടേറെ രാജ്യങ്ങളുമായി ഉടമ്പടി ഉണ്ട്.വിദേശത്തെ വിവിധ

Read More »

കുവൈത്തിൽ ബയോമെട്രിക് റജിസ്ട്രേഷൻ പൂർത്തിയാക്കാത്തവർക്ക് ബാങ്ക് വഴി മുന്നറിയിപ്പ് നല്‍കും.

കുവൈത്ത്‌ സിറ്റി :  ബയോമെട്രിക് നടപടികൾ പൂർത്തിയാക്കാത്ത വിദേശികൾക്ക് ബാങ്കുകൾ വഴി മുന്നറിയിപ്പ് നൽകാൻ കുവൈത്ത്‌ സെൻട്രൽ ബാങ്ക് തീരുമാനിച്ചു. ഈ മാസം 31നകം വിദേശികൾ ബയോമെട്രിക് നടപടികൾ പൂർത്തിയാക്കണമെന്ന്  സെൻട്രൽ ബാങ്ക് രാജ്യത്തെ

Read More »

കണ്ടൽക്കാടുകളുടെ സംരക്ഷണം; സമ്മേളനം 10ന് അബുദാബിയിൽ

അബുദാബി : രാജ്യാന്തര കണ്ടൽക്കാട് സംരക്ഷണ, പുനരുദ്ധാരണ സമ്മേളന (ഐഎംസിആർസി)ത്തിന്റെ ആദ്യ പതിപ്പ് ഈ മാസം 10 മുതൽ 12 വരെ അബുദാബി ബാബ് അൽ ഖസർ ഹോട്ടലിൽ നടക്കും. 82 രാജ്യങ്ങളിൽ നിന്നുള്ള

Read More »

ഖത്തർ അമീറിന് ബ്രിട്ടനിൽ രാജകീയ സ്വീകരണം.

ദോഹ :  ഖത്തർ–യുകെ സഹകരണം ദൃഢമാക്കി അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ പര്യടനം. അമീറിനും പത്നി ഷെയ്ഖ ജവഹർ ബിൻത് ഹമദ് ബിൻ സുഹെയിം അൽതാനിക്കും ബ്രിട്ടനിൽ രാജകീയ സ്വീകരണം.ചാൾസ് മൂന്നാമൻ

Read More »

POPULAR ARTICLES