കൊച്ചി: തൃക്കാക്കര എംഎല്‍എ പി.ടി തോമസിനെതിരെ വിജിലന്‍സ് അന്വേഷണം. ഇടപ്പള്ളി ഭൂമി ഇടപാടുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണ കൈമാറ്റത്തിന് എംഎല്‍എ കൂട്ടുനിന്നു എന്ന പരാതിയിലാണ് അന്വേഷണം. ഭൂമി ഇടപാടിന്റെ മറവില്‍ എംഎല്‍എ കള്ളപ്പണം കൈമാറുന്നതിന് കൂട്ടുനിന്നതായി വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി ലഭിച്ചിരുന്നു. ഈ പരാതി തുടര്‍ നടപടിക്കായി എറണാകുളം യൂണിറ്റിന് കൈമാറി.
എറണാകുളം വിജിലന്‍സ് റെയ്ഞ്ച് എസ്.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം. ഇടപ്പള്ളിയില്‍ ഭൂമി ഇടപാടിനിടെ 90 ലക്ഷം രൂപ പിടിച്ചെടുത്ത കേസില്‍ ആദായ നികുതി വകുപ്പ് അന്വേഷണം പുരോഗമിക്കെ, ആ സമയത്ത് അവിടെയുണ്ടായിരുന്ന പി.ടി തോമസ് എംഎല്‍എക്കെതിരെ ഇടതുപക്ഷം ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.
അതേസമയം പി.ടി തോമസ് എംഎല്‍എക്കെതിരെ നേരത്തെ തന്നെ വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്. എറണാകുളം ചിലവന്നൂരില്‍ കൊച്ചാപ്പള്ളി തോട് കൈയേറി നികത്തിയെന്ന പരാതിയിലാണ് വിജിലന്‍സിന്റെ അന്വേഷണം നടക്കുന്നത്.