എസ് എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡിലേക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളി നടേശൻ നേതൃത്വം നൽകുന്ന ഔദ്യോഗിക പാനലിന് വിജയം. കൊല്ലത്തും ചേർത്തലയിലും മാത്രമാണ് വോട്ടെടുപ്പ് നടന്നത്.
സംസ്ഥാനത്ത് ബാക്കിയുള്ള എട്ട് മേഖലകളിൽ ഔദ്യോഗിക വിഭാഗം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ചേർത്തല എസ് എൻ കോളേജിൽ ഈ മാസം 26ന് രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കും. ഒക്ടോബർ എട്ടിനാണ് എസ് എൻ ട്രസ്റ്റ് ഭാരവാഹി തിരഞ്ഞെടുപ്പ്.