എലേഗര്‍ പരിഷത്ത് കേസ് പ്രതിയായ റാവുവിന് മുംബൈ ജയില്‍ വാസത്തിനിടെ കോവിഡ്- 19 ബാധിച്ചു. തുടര്‍ന്ന് റാവു ആശുപത്രിയിലാണ്. ജയില്‍ – ആശുപത്രി അധികൃതര്‍ തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങള്‍ റാവുവിന് നിഷേധിക്കുന്നുവെന്ന് ചൂണ്ടി കാണിച്ചാണ് കുടുംബം ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിട്ടുള്ളതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
മുംബൈ നാനാവതി ആശുപത്രിയിലാണ് റാവുവിനെ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍ ഇതുവരെയും ആരോഗ്യസ്ഥിതി എന്തെന്ന് പങ്കു വയ്ക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ഈയവസ്ഥയിലാണ്കമ്മീഷനെ സമീപിക്കാന്‍ നിര്‍ബ്ബന്ധിക്കപ്പെട്ടതെന്ന് കുടുംബം പറഞ്ഞു.
ഇന്ന് രാവിലെയാണ് കമ്മിഷന് പരാതി സമര്‍പ്പിക്കപ്പെട്ടത്. ജൂലായ് 13 ന്റെ ഉത്തരവില്‍ കമ്മീഷന്‍ രോഗ-ആരോഗ്യ വിവരങ്ങള്‍ കൈമാറുന്നതിനെപ്രതി കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. എന്നാലത് ലംഘിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ കുടുംബം കമ്മിഷനെ സമീപിച്ചത്. ജൂലായ് 16നാണ് റാവു ആശുപത്രിയിലായത്. എല്ലാ ആറു മണിക്കൂറിലും തന്റെ രോഗ-ആരോഗ്യ വിവരങ്ങള്‍ റാവുവിനെ അറിയക്കണമെന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്നതാണ് കുടുംബത്തിന്റെ പരാതി. 86 ക്കാരാനായ റാവു കഴിഞ്ഞ 22 മാസമായി ജയിലിലാണ് . കോവിഡു രോഗബാധയുടെ പശ്ചാത്തലത്തില്‍ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ജാമ്യം അനുവദിക്കണമെന്ന ഹര്‍ജി സുപ്രീം കോടതിയുടെ മുന്നിൽ പരിഗണനയിലാണ്.



















