ഡല്‍ഹി: അറുപത് വയസ്സിന് മുകളിലുള്ള പൗരന്മാര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ തിങ്കളാഴ്ച്ച മുതല്‍ ആരംഭിക്കും. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ നിന്ന് വാക്‌സിന്‍ സ്വീകരിക്കാം. സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍ സൗജന്യമായിരിക്കും. 45 വയസ്സില്‍ കൂടുതലുള്ള മറ്റ് രോഗങ്ങള്‍ ഉള്ളവര്‍ക്കും വാക്‌സിനെടുക്കാം.