തിരുവനന്തപുരം: ബിജെപി അജണ്ട സെറ്റ് ചെയ്യാവുന്ന തലത്തിലേക്ക് കേരളം മാറിയെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. കേസുകള്‍ പിന്‍വലിച്ചത് അതിന്റെ സൂചനയാണെന്ന് മുരളീധരന്‍ പറഞ്ഞു. വിശ്വാസികള്‍ക്കെതിരെ എന്തുമാകാമെന്ന ഹുങ്ക് അവസാനിപ്പിക്കാന്‍ പിണറായി വിജയന്‍ നിര്‍ബന്ധിതനായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശബരിമല സ്ത്രീപ്രവേശന വിധിക്കെതിരെ കേരളത്തില്‍ വിവിധയിടങ്ങളിലായി നാമജപ ഘോഷയാത്രയിലടക്കം രജിസ്റ്റര്‍ ചെയ്തിരുന്ന ക്രിമിന ല്‍ കേസുകള്‍ പിന്‍വലിക്കുമെന്ന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഗുരുതരമല്ലാത്ത ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കുമെന്നാണ് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്. ശബരിമല സമരത്തിലെ മുഴുവന്‍ വകേസുകളും പിന്‍വലിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. പൗരത്വ ഭേദഗതിയില്‍ പിന്‍വലിക്കാന്‍ ഏത് കേസാണ് സര്‍ക്കാര്‍ എടുത്തതെന്നും മുരളീധരന്‍ ചോദിച്ചു.












