തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സര്‍വകാലാശാലകളിലെയും അനധ്യാപക നിയമനങ്ങളും പി.എസ്.സി വഴി നടത്താനൊരുങ്ങി സര്‍ക്കാര്‍. കഴിഞ്ഞ ദിവസം നടന്ന പിഎസ്‌സി യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമായി. ഇതോടെ എല്ലാ സര്‍വകലാശാലകളിലെയും 21 അനധ്യാപക തസ്തികകളിലേക്ക് പി.എസ്.സി വഴി സ്ഥിരനിയമനം നടത്താനാകും.
നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട മറ്റ് സ്ഥാപനങ്ങളിലും സ്പെഷ്യല്‍ റൂള്‍സ് തയ്യാറാക്കുന്നതിനുള്ള നടപടികള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്. നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് സംസ്ഥാന സര്‍ക്കാര്‍ ഈ പ്രവര്‍ത്തനങ്ങള്‍ വേഗതയില്‍ നടത്തിവരുന്നത്. കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് നിയമന നിരോധനം പ്രഖ്യാപിച്ച സന്ദര്‍ഭത്തിലാണ് യുവപക്ഷ നിലപാടുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.