അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ എതിർപ്പിനെതിരെ വിശദീകരണവുമായി കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി. ഇന്നലെ ഉയർത്തിയ അതേ വാദങ്ങളുടെ തന്നെ മലയാള വിവർത്തനമാണ് അദ്ദേഹം തന്റെ സമൂഹ മാധ്യമങ്ങളിലെ പോസ്റ്റിൽ ഉയർത്തിയിരിക്കുന്നത്.
പൊതു മേഖലയും സ്വകാര്യ മേഖലയും കൂടിയുള്ള പങ്കാളിത്തത്തിൽ (Public Private Partnership) ഉള്ള വിമാനത്താവള വികസന സംരംഭങ്ങളുടെ കാര്യത്തിൽ കേരളം വളരെ മുന്നിലാണ്. ഇന്ത്യയിൽ ആദ്യത്ത PPP അടിസ്ഥാനത്തിലുള്ള എയർ പോർട്ട് CIAL കൊച്ചിയിലാണ് ഉയർന്നു വന്നത്.
— Hardeep Singh Puri (@HardeepSPuri) August 22, 2020
കേരള സർക്കാർ സ്വകാര്യവൽക്കരണത്തിന് എതിരാണെങ്കിൽ പിന്നെ എന്തിനാണ് ലേലത്തിൽ പങ്കെടുത്തതെന്ന് കേന്ദ്രമന്ത്രി ചോദിച്ചു. ന്യായമായ അവസരങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് നല്‍കിയിരുന്നെന്നും മന്ത്രിയുടെ ട്വിറ്റര്‍ പോസ്റ്റില്‍ പറയുന്നു.
കേരള സർക്കാർ സ്വകാര്യവൽക്കരണത്തിന് എതിരാണെങ്കിൽ പിന്നെ എന്തിനാണ് ലേലത്തിൽ പങ്കെടുത്തത്? ന്യായമായ അവസരവും Right of First Refusal (സർക്കാരിൻ്റെ Bid ഏറ്റവും കൂടിയ Bid ൻ്റെ 10% ന് ഉള്ളിലാണെങ്കിൽ) ഉം സംസ്ഥാന സർക്കാരിനു നൽകിയിരുന്നു. പക്ഷെ കേരള സർക്കാരിൻ്റെ Bid 19.64% കുറവായിരുന്നു.
— Hardeep Singh Puri (@HardeepSPuri) August 22, 2020