സാമ്പത്തികമേഖലയിലെ തിരിച്ചു വരവ് വൈകും

unctade

കെ.പി. സേതുനാഥ്

ഐക്യരാഷ്ട്ര സഭയുടെ വാണിജ്യ വികസന കോണ്‍ഫറന്‍സ് (UNCTAD) പുറത്തിറക്കിയ ലോക വാണിജ്യ-വികസന റിപോര്‍ട്ടിന്റെ വിലയിരുത്തല്‍ പ്രകാരം കോവിഡ് മഹാമാരി സൃഷ്ടിച്ച ആഘാതത്തില്‍ നിന്നും ആഗോള സമ്പദ്ഘടന അടുത്തകൊല്ലവും മുക്തി നേടുന്നതിനുള്ള സാധ്യതകള്‍ വിരളമായിരിക്കും. 2021-ല്‍ സാമ്പത്തിക മേഖലയില്‍ മടങ്ങിവരുവിനുള്ള സാഹചര്യമുണ്ടെങ്കിലും അതിന്റെ ക്രമം എല്ലാ രാജ്യങ്ങളിലും ഒരുപോലെ സംഭവിക്കണമെന്നില്ലെന്ന് സെപ്തംബര്‍ 22-ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളെയാണ് പ്രതിസന്ധി രൂക്ഷമായി ബാധിക്കുക. സാമ്പത്തിക മേഖല നിശ്ചലമായതിന്റെ ഫലമായി നികുതി വരുമാനത്തിലുണ്ടായ വലിയ ശോഷണവും ആരോഗ്യമേഖലയില്‍ നടത്തേണ്ടി വരുന്ന അധികച്ചെലവും കൂടിച്ചേരുന്നതിന്റെ ഭാഗമായി വികസ്വര രാജ്യങ്ങള്‍ നേരിടുന്ന 2-3 ലക്ഷം കോടി ഡോളറിന്റ വരവും-ചെലവും തമ്മിലുള്ള അന്തരം സാര്‍വദേശീയ സമൂഹം വേണ്ടനിലയില്‍ ഇനിയും ഉള്‍ക്കൊണ്ടിട്ടില്ല. വരവും ചെലവും തമ്മിലുള്ള അനുപാതത്തിലെ അന്തരം വികസ്വര രാജ്യങ്ങളെ നഷ്ടപ്പെടുന്ന മറ്റൊരു ദശകത്തിലേക്ക് പിടിച്ചു താഴ്ത്തുമെന്നും 2030-ല്‍ കൈവരിക്കേണ്ട സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നേടുന്നതിന് വിഘാതമാകുമെന്നും വിലയിരുത്തപ്പെടുന്നു.

Also read:  സാമ്പത്തിക ആസൂത്രണത്തിന്‌ യുലിപ്‌ വേണ്ട

കോവിഡിന്റെ വ്യാപനത്തിന് മുമ്പുതന്നെ പ്രതിസന്ധിയിലായ ആഗോള സമ്പദ്ഘടന മഹാമാരിയുടെ വ്യാപനത്തോടെ നിലയില്ലാക്കയങ്ങളിലേക്ക് പതിക്കുകയായിരുന്നു. 2020-അവസാനിക്കുമ്പോള്‍ 6-ലക്ഷം കോടി ഡോളറിന്റെ കുറവാണ് സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ മേഖലയില്‍ ലോകമാകെ അനുഭവപ്പെടുക. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ബ്രസീല്‍, ഇന്ത്യ, മെക്സിക്കോ എന്നീ രാജ്യങ്ങളുടെ സാമ്പത്തികമേഖല മൊത്തം തുടച്ചു നീക്കപ്പെടുന്നതിനു തുല്യമായ സ്ഥിതിയാണ് ഉല്‍പ്പാദന-സേവന മേഖലകളില്‍ ലോകം അഭിമുഖീകരിക്കുന്നത്. വാണിജ്യം അഞ്ചിലൊന്നായി കുറയുമെന്നും, നേരിട്ടുള്ള വിദേശനിക്ഷേപത്തില്‍ 40 ശതമാനം, റെമിറ്റന്‍സ് വരുമാനത്തില്‍ 100 ബില്യണ്‍ ഡോളറിന്റെ കുറവും സംഭവിക്കുമെന്നാണ് UNCTAD റിപ്പോര്‍ട്ടിന്റെ അനുമാനം.

ഒരു വിഭാഗം സാമ്പത്തിക വിദഗ്ധരും, പണ്ഡിതരും കരുതുന്നതുപോലെ 2020 കഴിയുന്നതോടെ സാമ്പത്തിക മേഖല ‘V’ ആകൃതിയിലുള്ള തിരിച്ചുവരവിന് പ്രാപ്തി നേടുമെന്ന പ്രതീക്ഷ ഈ റിപ്പോര്‍ട്ട് പുലര്‍ത്തുന്നില്ല. ആഗോള സാമ്പത്തിക മേഖല അഞ്ചു ശതമാനം വളര്‍ച്ച നിരക്കോടെ 2021-ല്‍ ഒരു തിരിച്ചുവരവ് നടത്തിയാലും 2019-വുമായി താരതമ്യം ചെയ്യുമ്പോള്‍ 12-ലക്ഷം കോടി ഡോളറിന്റെ വരുമാനകമ്മി അപ്പോഴും ബാക്കിയാവും.

Also read:  സെന്‍സെക്‌സ്‌ 47,00 പോയിന്റിന്‌ മുകളില്‍

മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണന്‍ സി. രംഗരാജനും, മദ്രാസ് സ്‌കൂള്‍ ഓഫ് എക്കണോമിക്സിന്റെ മുന്‍ ഡയറക്ടര്‍ ഡി.കെ. ശ്രീവാസ്തവയും ചേര്‍ന്ന് സെപ്തംബര്‍ 28-ലെ ദ ഹിന്ദു പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ പരാമര്‍ശിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നേരിടുന്ന ധനക്കമ്മിയെക്കുറിച്ചുളള കണക്കുകള്‍ UNCTAD റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ പരിശോധിക്കുമ്പോഴാണ് ഇന്ത്യ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ആഴം ബോധ്യമാവുക. 2020-21 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാതത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ മൊത്തം നികുതി വരുമാനം 32.6 ശതമാനം ഇടിഞ്ഞപ്പോള്‍ 19 സംസ്ഥാനങ്ങളുടെ സ്വന്തം വരുമാനം 45-ശതമാനം ഇടിവാണ് ഇതേ കാലയളവില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. കേന്ദ്ര ബഡ്ജറ്റില്‍ വാഗ്ദാനം ചെയ്ത ചെലവുകളും, മഹാമാരിയുടെ പേരിലുണ്ടായ അധികച്ചെലവും കണക്കിലെടുക്കുകയാണെങ്കില്‍ കേന്ദ്രത്തിന്റെ ധനക്കമ്മി ഇപ്പോഴത്തെ നിലയില്‍ മൊത്തം ആഭ്യന്തരോല്‍പാദനത്തിന്റെ 8.8 ശതമാനമാവും. സംസ്ഥാനങ്ങളുടെ ധനക്കമ്മി കൂടി ഇതോടൊപ്പം കൂട്ടുന്ന പക്ഷം ധനക്കമ്മി ആഭ്യന്തരോല്‍പാദനത്തിന്റെ 13.8 ശതമാനം വരെയാവും.

Also read:  കൈത്തറിയിൽ ഇൻസ്റ്റലേഷൻ വിസ്മയമൊരുക്കി ലക്ഷ്മി മാധവൻ

സാമ്പത്തിക മേഖല അഭിമുഖീകരിക്കുന്ന ഇത്തരം അടിസ്ഥനപരമായ വിഷങ്ങള്‍ നേരിടുന്നതിനുള്ള കര്‍മപദ്ധതികള്‍ ഒന്നും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഇനിയും ഉണ്ടായിട്ടില്ല. മൊത്തം ആഭ്യന്തരോല്‍പാദനം ഒന്നാംപാദത്തില്‍ 24-ശതമാനം ഇടിവു രേഖപ്പെടുത്തിയതോടെ വളരെയധികം കൊട്ടിഘോഷിക്കപ്പെട്ട ഉത്തേജക പാക്കേജുകള്‍ ഉദ്ദേശിച്ച ഫലം കണ്ടില്ലെന്ന് വ്യക്തമാണ്. സാമ്പത്തിക മേഖലയില്‍ അത്യാവശമായ ചടുലത പുനസ്ഥാപിക്കുന്നതിന് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള നിക്ഷേപങ്ങളും, ചെലവഴിക്കലും അനിവാര്യമാണ്. നികുതിയടക്കം വരുമാനത്തിന്റെ എല്ലാ മേഖലകളിലും ശോഷണം നേരിടുന്ന സര്‍ക്കാര്‍ ചെലവഴിക്കലിന് വേണ്ടിയുള്ള തുക എങ്ങനെ കണ്ടെത്തുമെന്ന കാര്യത്തില്‍ ഒരു നിശ്ചയവുമില്ലാതെ ഉഴലുകയാണ്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള ഈ അനിശ്ചിതത്വം സാമ്പത്തിക മേഖലയിലെ പ്രതിസന്ധികളെ വരാനിരിക്കുന്ന നാളുകളില്‍ കൂടുതല്‍ ആഴത്തിലാക്കിയാല്‍ അത്ഭുതപ്പെടേണ്ടതില്ല.

Related ARTICLES

നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്ത കൃത്യമല്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി ∙ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്തകള്‍ തെറ്റായതാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ചില വ്യക്തികള്‍ ഈ വിവരം പങ്കുവച്ചിരുന്നെങ്കിലും അതിന് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ലെന്നും, പ്രസിദ്ധീകരിച്ച

Read More »

18 വർഷത്തിനുശേഷം ഇന്ത്യ-കുവൈത്ത് വിമാനസീറ്റുകൾക്കുള്ള ക്വോട്ട വർധിപ്പിക്കുന്നു

ന്യൂഡൽഹി ∙ 18 വർഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യയും കുവൈത്തും തമ്മിലുള്ള വിമാനസർവീസുകൾക്കായുള്ള സീറ്റുകളുടെ ക്വോട്ട വർധിപ്പിക്കാൻ ധാരണയായി. ഇന്ത്യ-കുവൈത്ത് എയർ സർവീസ് കരാർ പ്രകാരം നിശ്ചയിച്ചിരുന്ന ആഴ്ചയിലെ സീറ്റുകളുടെ എണ്ണം നിലവിൽ 12,000 ആയിരുന്നു.

Read More »

അഹമ്മദാബാദ് അപകടം ശേഷം എയർ ഇന്ത്യയുടെ അന്താരാഷ്ട്ര സർവീസുകൾ ഓഗസ്റ്റ് 1 മുതൽ ഭാഗികമായി പുനരാരംഭിക്കും

ദുബായ് / ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടംതുടർന്ന് താത്കാലികമായി നിർത്തിവച്ചിരുന്ന എയർ ഇന്ത്യയുടെ രാജ്യാന്തര വിമാന സർവീസുകൾ ഓഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 30 വരെ ഭാഗികമായി പുനരാരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. ജൂൺ 12-ന് എഐ171

Read More »

ജിസാനിൽ ഇന്ത്യൻ കോൺസുലേറ്റ് സംഘത്തിന്റെ ഔദ്യോഗിക സന്ദർശനം

ജിസാൻ ∙ ജിസാനിൽ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥരും ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അംഗങ്ങളും ചേർന്ന സംഘം ഔദ്യോഗിക സന്ദർശനം നടത്തി. പ്രവാസി ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ നേരിട്ട് അറിയാനും അതിന് പരിഹാരം കാണാനുമായിരുന്നു സന്ദർശനം. സെൻട്രൽ

Read More »

കൂടുതൽ ശക്തരാകാൻ സൈന്യം; കൂടുതൽ പ്രതിരോധ സംവിധാനങ്ങൾ വാങ്ങാൻ കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യൻ സൈന്യത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ₹1981.90 കോടിയുടെ ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളുമാണ് വാങ്ങാൻ കരാർ നൽകിയതെന്ന് കേന്ദ്രസർക്കാർ വാർത്താകുറിപ്പിലൂടെ അറിയിച്ചു. Also

Read More »

ഇറാൻ-ഇസ്രയേൽ സംഘർഷം: ചർച്ചയിലൂടെ പ്രശ്നപരിഹാരം തേടണമെന്ന് ഇന്ത്യയും യുഎഇയും

അബുദാബി : ഇറാൻ-ഇസ്രയേൽ സംഘർഷം തുടരുമെങ്കിൽ അതിന്റെ ദൗർഭാഗ്യകരമായ പ്രത്യാഘാതങ്ങൾ തടയേണ്ടത് അത്യാവശ്യമാണെന്ന മുന്നറിയിപ്പുമായി ഇന്ത്യയും യുഎഇയും. ഈ പശ്ചാത്തലത്തിൽ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറും യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ

Read More »

അഹമ്മദാബാദ് വിമാന ദുരന്തം: മരിച്ച വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ₹6 കോടി സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ

അബുദാബി/അഹമ്മദാബാദ്: രാജ്യത്തെ സങ്കടത്തിലാഴ്ത്തിയ അഹമ്മദാബാദ് എയർ ഇന്ത്യ വിമാന ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട ബി.ജെ. മെഡിക്കൽ കോളജിലെ വിദ്യാർത്ഥികളും ഡോക്ടർമാരും ഉള്‍പ്പെടെയുള്ളവരുടെ കുടുംബങ്ങൾക്കായി മൊത്തം ആറുകോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് പ്രമുഖ ആരോഗ്യ സംരംഭകനും

Read More »

ഇസ്രയേലിൽ ഇന്ത്യക്കാർ സുരക്ഷിതർ; ഇറാനിൽ 1,500ലധികം വിദ്യാർത്ഥികൾ അനിശ്ചിതത്വത്തിൽ

ജറുസലം/ന്യൂഡൽഹി : ഇസ്രയേലിലെ എല്ലാ ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് ടെൽ അവീവിലെ ഇന്ത്യൻ എംബസി അറിയിച്ചു. സ്ഥിതിഗതികൾ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കപ്പെടുന്നു, എല്ലാ മേഖലകളിലെയും പൗരന്മാരുമായി നിരന്തര സമ്പർക്കം പുലർത്തുന്നതായും എംബസി വ്യക്തമാക്കി. അടിയന്തിര സഹായത്തിനായി 24

Read More »

POPULAR ARTICLES

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി

Read More »

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി

Read More »

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »