പ്രതിസന്ധികളെ അതിജീവിച്ച് ആത്മീയ നിറവില്‍ ഉംറ തീര്‍ഥാടകര്‍ .നീണ്ട ഇടവേളയ്ക്കു ശേഷം ഹറമിലെത്തിയതിന്റെ ആഹ്ലാദം പ്രകടിപ്പിച്ച് നിരവധിപേര്‍ ഫോട്ടോകളും വീഡിയേകളും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.കോവിഡിനെ തുടര്‍ന്ന ആറു മാസത്തോളമായി നിര്‍ത്തിവെച്ച തീര്‍ഥാടനമാണ് ഇഅ്തിമര്‍ന ആപ് വഴിയുള്ള ബുക്കിങിലൂടെ പുനരാരംഭിച്ചത്.സൗദിയില്‍ താമസിക്കുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കുമായി 6000 പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ തീര്‍ഥാടനത്തിന് അവസരം. ഒക്ടോബര്‍ 18 ന് രണ്ടാം ഘട്ടത്തില്‍ പ്രതിദിന സംഖ്യ 15000 ഉം നവംബര്‍ ഒന്നിന് മൂന്നാം ഘട്ടത്തില്‍ 20000 ഉം ആയി ഉയര്‍ത്തുമെന്ന അധികൃതര്‍ അറിയിച്ചു.
ശനിയാഴ്ച അര്‍ധരാത്രി മുതല്‍ ഹറമിലേക്ക് എത്തിതുടങ്ങിയ തീര്‍ഥാടകരെ ഇരു ഹറം കാര്യാലയം,ഹജ്ജ് മന്ത്രാലയം,അനുബന്ധ വകുപ്പുകള്‍ എന്നിവയുടെ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് സ്വീകരിച്ചു.