തീദേശത്ത് ജനങ്ങള്‍ സഹികെട്ട് തെരുവിലിറങ്ങിയതാണെന്നും അതില്‍ മുഖ്യമന്ത്രി പറയുന്നതുപോലെ രാഷ്ട്രീയമില്ലെന്നും കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. മുഖ്യമന്ത്രിക്കയച്ച കത്തിലാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഭാഷ്യത്തെ വിമര്‍ശിച്ചത്.
നഗരത്തില്‍ നിന്നു വ്യത്യസ്തമായി അന്നന്ന് അവശ്യസാധനങ്ങള്‍ വാങ്ങുന്നവരാണ് തീരദേശ ജനതയെന്നും അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാതെയാണ് സര്‍ക്കാര്‍ പെട്ടെന്നുള്ള നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി. കോവിഡ് ഭീഷണിയും സര്‍ക്കാര്‍ നിയന്ത്രണങ്ങളും ജനങ്ങളെ വീര്‍പ്പുമുട്ടിക്കുന്നുവെന്നും ചികിത്സയും ഭക്ഷണവും കൃത്യമായി ലഭിക്കുന്നില്ലന്നെ നിരവധി പരാതികളാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച തിരുവനന്തപുരം നഗരത്തിലും തീരദേശത്തും കര്‍ശന നിയന്ത്രണമുള്ള മറ്റു മേഖലകളിലും സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. സൗജന്യ റേഷന്‍ വിതരണം, ഒരു മാസത്തെ വിവിധ സാമൂഹിക ക്ഷേമപെന്‍ഷനുള്‍, ഈ സാഹചര്യത്തില്‍ വരുമാനം നഷ്ടപ്പെട്ട എല്ലാ കുടുംബങ്ങള്‍ക്കും 1000 രൂപ വീതം ധനസഹായം എന്നിവ വിതരണം ചെയ്യണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

















