പച്ചമരുന്നുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച നാടന്‍ മദ്യം പുറത്തിറക്കി ബംഗളൂരുവിലെ ബയോ ലിക്കേഴ്‌സ് കമ്പനി.
മറ്റ് മദ്യങ്ങളെ പോലെ ദൂഷ്യഫലങ്ങളൊന്നും തന്നെ ഈ ബയോ മദ്യത്തിന് ഇല്ലെന്നാണ് കമ്പനി പറയുന്നത്. വിസ്‌കി, ബ്രാന്‍ഡി, റം അങ്ങനെ ഏതെടുത്താലും പച്ചമരുന്നിന്റെ മണം മാത്രമാണുണ്ടാകുക.
ആയുര്‍വേദ മരുന്ന് നിര്‍മാണ രംഗത്ത് സജീവമായ കമ്പനി, രാഷ്ട്രപതിയില്‍ നിന്ന് ഇന്ദിരപ്രിയദര്‍ശിനി ദേശീയ പുരസ്‌കാരം സ്വന്തമാക്കിയിട്ടുണ്ട്.
മദ്യത്തിന്റെ ഉപയോഗം മൂലം കരളിനും ആന്തരികാവയവങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. എന്നാല്‍ ബയോ മദ്യം ഇത്തരം രോഗത്തില്‍ നിന്ന് സംരഷിക്കുകയാണെന്ന് എം.ഡി ശ്രീനിവാസ റായല്‍ അറിയിച്ചു. നിലവില്‍ പച്ചമരുന്നുകള്‍ വൈന്‍, ബിയര്‍,ടെക്വില എന്നിവ ഉല്‍പാദിപ്പിക്കുന്ന തിരക്കിലാണ് ഇവര്‍.