തിരുവനന്തപുരം: സര്‍ക്കാരിനെതിരെ വീണ്ടും പ്രത്യക്ഷസമരം തുടങ്ങി യുഡിഎഫ്. പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അഞ്ചുപേരാണ് സമരത്തില്‍ പങ്കെടുക്കുന്നത്. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് സമരം.