ദേ നോക്കിയേ…. ഒരു അഡീനിയം കുടുംബം

adeeniam 2

Web Desk

ഭാര്യ കഴിഞ്ഞാൽ സോണിക്ക് ഏറ്റവും പ്രിയപ്പെട്ടത് അഡീനിയം പുഷ്പമാണത്രെ ! കേട്ടിട്ട് വിശ്വാസം വരുന്നില്ലല്ലേ ! എങ്കിൽ എറണാകുളത്തുള്ള അവരുടെ ചെറായിലെ കോരാശ്ശേരി വീട്ടിലേക്ക് ഒന്നു പോയി നോക്കണം. മരുഭൂമിയിലെ പനിനീർ പുഷ്പം പൂത്തു തളിർത്തു നിൽക്കുന്നത് കണ്ണെടുക്കാതെ നോക്കി നിന്നു പോകും. ഉദ്യാന പ്രേമികൾ ആണെങ്കിൽ പിന്നെ പറയേ വേണ്ട. വീട്ടുവളപ്പിലും മട്ടുപ്പാവിലുമായി നൂറോളം ഇനങ്ങളിൽ അയ്യായിരത്തോളം അഡീനയം പുഷ്പങ്ങൾ തീർക്കുന്നത് കൺ മുന്നിൽ നിറവസന്തം.

മട്ടുപ്പാവിൽ രണ്ടിടത്തായി രണ്ടായിരത്തോളം ചെടികളുണ്ട്.ബാക്കിയുള്ളവ താഴെ വീടിനു ചുറ്റും ചെടിച്ചട്ടിയിൽ. കേരളാ ഇലക്‌ട്രോണിക് ആന്‍റ് എന്‍ജിനീയറിംഗ് ലിമിറ്റഡ്( കെ ) ജീവനക്കാരനായ സോണി പണ്ടേ ഉദ്യാന പ്രേമിയായിരുന്നു. എവിടെ പോയാലും ആദ്യം നോക്കുക ചെടികൾ. നാൾക്കുനാൾ ആ കമ്പം ഏറി വന്നപ്പോൾ പറവൂർ സെയിൽസ് ടാക്സ് ഓഫീസർ ഭാര്യ മിനിയും ഗ്രീൻ ഹൗസിന് പച്ചക്കൊടി കാണിച്ചു.

Also read:  കെ.വി തോമസ് കോണ്‍ഗ്രസ് വിടുമോ..? അഭ്യൂഹങ്ങള്‍ക്ക് മറുപടി നാളെ

ഇരുപത് വര്‍ഷം മുമ്പ് തായ്‌ലന്റിൽ നിന്നും വരുത്തിച്ചതാണ് തുടക്കം . പിന്നീട് തൃശൂര്‍ മണ്ണുത്തിയിൽ നിന്നും കുറച്ച് ചെടികള്‍ വാങ്ങി. ഗ്രാഫ്റ്റ് ചെയ്തും വിത്ത് മുളപ്പിച്ചുമാണ് പുതിയതൈകള്‍ രൂപപ്പെടുത്തിയത് . വിത്തുമുളപ്പിച്ചാൽ പൂവിടാന്‍ സമയമെടുക്കും. അതേ സമയം ഗ്രാഫ്റ്റിംഗ് ആണെങ്കിൽ നാലുമാസത്തിനുള്ളിൽ പൂവുണ്ടാകുമെന്ന് രണ്ട് പതിറ്റാണ്ടിലധികമായി അഡീനിയം പുഷ്പ്പങ്ങൾ പരിപാലിക്കുന്ന സോണി പറയുന്നു.അങ്ങനെ പതിയെ അഡീനിയം വളർത്തൽ വിപുലപ്പെടുത്തി.

Also read:  കാക്കനാട് മാസ്റ്റേഴ്സ് ഗ്രൂപ്പ് ഓഹരി തട്ടിപ്പ്; എബിന്‍ വര്‍ഗീസും ഭാര്യയും രാജ്യം വിട്ടതായി സംശയം ; ദമ്പതികള്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്

മരുഭൂമി സസ്യത്തിന്‍റെ ഇനത്തിൽപ്പെട്ട അഡീനിയത്തിനു വെള്ളം നന ആഴ്ചയിൽ ഒരിക്കൽ മതി. ബോണ്‍സായി രൂപത്തിലുള്ള ഈ ചെടിയുടെ കടഭാഗം തടിച്ച് ഉരുണ്ടതാണ് . ഇവിടെ വെള്ളം സംഭരിക്കുന്നതിലാണ് എപ്പോഴും നന വേണ്ടാത്തത്. അതേ പോലെ ഇതിനു വളവും വേണ്ട. 60 ശതമാനം മണലും ബാക്കി ചകിരിച്ചോറും നിറച്ച് കവറിലാണ് ഇത് നട്ട് പിടിപ്പിക്കുന്നത്. വലുതാകുന്നതനുസരിച്ച് ചട്ടിയിലേക്ക് മാറ്റണം. ഇതിന്റെ പൂക്കള്‍ ഇളം റോസ്, ചുവപ്പ്, വെള്ള, വയലറ്റ് , തുടങ്ങി വെള്ളയും ചുവപ്പും കലർന്ന പല നിറങ്ങളിൽ നരിവധി തരങ്ങളുണ്ട്. തനി വിദേശിയായ അഡീനിയം ചെടിക്ക് ഇന്ന് ആന്തൂറിയം പോലുള്ള ചെടികളെക്കാൾ ഡിമാൻഡ് ഉണ്ട്. ഇപ്പോ മിക്ക വീടുകളുടെയും ഉദ്യാനത്തിൽ താരമാണ് അഡീനിയം.

Also read:  കെ സുരേന്ദ്രന് കോവിഡ് സ്ഥിരീകരിച്ചു

കുമിളുകളുടെ ആക്രമണമാണ് പ്രധാനമായും അഡീനിയത്തെ നശിപ്പിക്കുന്നത് . ഇതിനു ചില കുമിള്‍ നാശിനികളും സ്വന്തമായ ചില കൂട്ടുകളുമാണ് സോണി ഉപയോഗിക്കുന്നത്. കുമിളുകളെ തുരത്തുന്ന രീതികള്‍ അഡീനിയം വച്ച് പിടിപ്പിച്ചിട്ടുള്ളവരുമായി പങ്ക് വെക്കാനും ഇവക്കുള്ള കീടനാശിനി സൗജന്യമായി നൽകാനും സോണി തയ്യാറാണ്. ഫോണ്‍- 9497035659

Related ARTICLES

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

കണ്ണീരോടെ കണ്ഠമിടറി മുദ്രാവാക്യങ്ങൾ;വിഎസിന് ജനഹൃദയങ്ങളിൽ നിന്നുള്ള അന്ത്യാഭിവാദ്യം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൻ്റെ വേദനയിലാണ് കേരളം. ഇന്നലെ എകെജി സെന്ററിൽ നടന്ന പൊതുദർശനത്തിന് ആയിരക്കണക്കിന് ആളുകളാണ് പ്രിയ നേതാവിന് അവസാന ആദരം അർപ്പിക്കാൻ എത്തിയത്.

Read More »

വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു: ഒരു ശതാബ്ദിയോളം നീണ്ട രാഷ്ട്രീയ ജീവിതത്തിന് വിട

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്‍ (101) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക്

Read More »

മലയാളി വിദ്യാർഥികൾക്കും പ്രവാസികൾക്കും നോര്‍ക്കയുടെ ഐഡി കാർഡ്; പുതിയ പോർട്ടൽ ആരംഭിക്കും

തിരുവനന്തപുരം : വിദേശ രാജ്യങ്ങളിലെ മലയാളി വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നോർക്ക റൂട്ട്‌സ് ആരംഭിക്കുന്ന ‘മൈഗ്രേഷൻ സ്റ്റുഡന്റ്സ് പോർട്ടൽ’ വൈകാതെ പ്രവർത്തനമാരംഭിക്കും. പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്ക് സമഗ്ര തിരിച്ചറിയൽ കാർഡ് ലഭിക്കും. Also

Read More »

പ്രവാസികൾക്ക് 5 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ; എൻആർകെ ഐഡി കാർഡ് ഇനി സംസ്ഥാനപ്രവാസികൾക്കും

തിരുവനന്തപുരം ∙ വിദേശത്ത് മാത്രമല്ല, കേരളത്തിനു പുറത്തുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന മലയാളികൾക്കും ഇനി മുതൽ നോർക്ക റൂട്ട്സ് നൽകുന്ന പ്രത്യേക തിരിച്ചറിയൽ കാർഡ് — എൻആർകെ ഐഡി കാർഡ്

Read More »

1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ; നോർക്കയുടെ എൻഡിപിആർഇഎ പദ്ധതിയിലൂടെ പിന്തുണ

മലപ്പുറം: തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്‌സ് (എൻഡിപിആർഇഎ) പദ്ധതിയുടെ ഭാഗമായാണ് 1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ വിതരണം ചെയ്യാൻ നോർക്ക റൂട്ട്സ് പദ്ധതിയിട്ടിരിക്കുന്നത്.

Read More »

പ്രവാസികൾക്കായി നോർക്കയുടെ പുതിയ ഐഡി കാർഡ് അവബോധ ക്യാമ്പെയിൻ

തിരുവനന്തപുരം: കേരള സർക്കാരിന്റെ നേതൃത്വത്തിലുള്ള നോർക്ക റൂട്ട്സ് ലോകമാകെയുള്ള പ്രവാസി കേരളീയർക്കായി അനുവദിക്കുന്ന വിവിധ ഐഡി കാർഡുകളെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനായി 2025 ജൂലൈ 1 മുതൽ 31 വരെ പ്രത്യേക പ്രചാരണ മാസാചരണം സംഘടിപ്പിക്കുന്നു.

Read More »

പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന മനോഹരൻ ഗുരുവായൂരിന്.

✍️രാജൻ കോക്കൂരി യഥാകാലം യഥോചിതം യാത്രയയപ്പു നല്‍കുന്ന പതിവ് എല്ലാ വിഭാഗങ്ങളിലും ഉണ്ട്. പദവികളുടെ ഗൗരവമനുസരിച്ച് ചെറുതും വലുതുമായ യാത്രയയപ്പുസമ്മേളനങ്ങള്‍ പ്രവാസികൾക്കിടയിൽ പതിവാണ്.യാത്ര അയപ്പ് വാർത്തകൾ മാധ്യമങ്ങളിലും സ്ഥിരം കാഴ്ചയാണ്.എന്നാൽ ഈ പതിവ് കാഴ്ചകൾക്കപ്പുറം

Read More »

POPULAR ARTICLES

ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലിക്കണം; ഇസ്രായേലിന് നേരെ അന്താരാഷ്ട്ര സമ്മർദം വേണം – ഒമാൻ

മസ്‌കറ്റ്: ഫലസ്തീനിൽ വെടിനിർത്തൽ കരാർ ഫലപ്രദമായി നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്മേൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ആവശ്യപ്പെട്ടു. ഡിപ്ലോമാറ്റിക് ക്ലബിൽ ഒമാനിലെ

Read More »

എയർഷോയെ തൂക്കി സൂര്യകിരൺ: ദുബായിൽ കരുത്തുറ്റ ഇന്ത്യൻ സാന്നിധ്യം

ദുബായ്: വ്യോമയാന–പ്രതിരോധ രംഗത്ത് ഇന്ത്യയുടെ ഉയർച്ചയും സാങ്കേതിക കരുത്തും പ്രകടമാക്കി ദുബായ് എയർഷോയിൽ ഇന്ത്യൻ പവിലിയൻ ശ്രദ്ധനേടുന്നു. കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് ഇന്ത്യൻ പവിലിയൻ ഉദ്ഘാടനം ചെയ്തു. പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങൾ,

Read More »

മ​ദീ​ന ബ​സ് ദു​ര​ന്തം; മ​രി​ച്ച​വ​രെ​ല്ലാം ഹൈ​ദ​രാ​ബാ​ദി​ൽ​ നി​ന്നു​ള്ള തീ​ർ​ഥാ​ട​ക​ർ

മദീന: മദീനയ്ക്കടുത്ത് ഇന്ത്യൻ ഉംറ തീർഥാടകർ യാത്ര ചെയ്തിരുന്ന ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ ഭീമമായ അപകടത്തിൽ ടെലങ്കാനയിൽ നിന്നുള്ള 45 പേർ മരിച്ചു. മരിച്ചവരിൽ ബസ് ഡ്രൈവർ ഒഴികെ 44 പേരും

Read More »

യാംബുവിൽ ലൈസൻസില്ലാതെ ടാക്സി സർവീസ്; 1,383 പേർ പിടിയിൽ

യാംബു: സൗദി പൊതുഗതാഗത അതോറിറ്റിയുടെ നിരീക്ഷണ–നിയന്ത്രണ നടപടികളുടെ ഭാഗമായി, ലൈസൻസില്ലാതെ ടാക്സി സർവിസ് നടത്തുന്നവർക്കെതിരെ രാജ്യമെമ്പാടും നടത്തിയ പരിശോധനകൾ ശക്തമാകുന്നു. നവംബർ 8 മുതൽ 14 വരെ നടത്തിയ പരിശോധനകളിൽ 1,383 പേർ പിടിയിലായതായി

Read More »

ദേശീയ ദിനം: യുഎഇയിൽ അവധി പ്രഖ്യാപിച്ചു; ‘ഏകീകൃത അവധി നയം’ പ്രാബല്യത്തിൽ, പ്രവാസികൾക്ക് ഗുണകരം

അബുദാബി: യുഎഇയുടെ ദേശീയ ദിനമായ ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങളുടെ ഭാഗമായി സർക്കാർ ജീവനക്കാർക്ക് നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഡിസംബർ 1, 2 തീയതികളിലാണ് പൊതുമേഖലാ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധി ലഭിക്കുക. നവംബർ

Read More »

ബംഗ്ലാദേശ് വിദ്യാർത്ഥി പ്രക്ഷോഭ കേസിൽ ശൈഖ് ഹസീനയ്ക്ക് വധശിക്ഷ

ധാക്ക: 2024ലെ വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ ക്രൂരമായി അടിച്ചമർത്തിയെന്ന കേസിൽ ബംഗ്ലാദേശിന്റെ മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ചു. ധാക്കയിലെ ഇന്റർനാഷണൽ ക്രൈംസ് ട്രൈബ്യൂണൽ ഓഫ് ബംഗ്ലാദേശ് (ICT-BD) ആണ് മനുഷ്യരാശിക്കെതിരായ കുറ്റങ്ങൾ തെളിഞ്ഞതിനെ

Read More »

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി

Read More »

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി

Read More »