പന്തീരങ്കാവ് യുഎപിഎ കേസില്‍ അലനും ഷുഹൈബിനും താഹ ഫസലിനും കൊച്ചി എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നുത്. ഇരുവരുടെയും പാസ്‌പോര്‍ട്ട് കെട്ടിവെയ്ക്കണം, മാതാപിതാക്കളില്‍ ഒരാള്‍ ജാമ്യം നില്‍ക്കണം, ഒരു ലക്ഷം രൂപ ബോണ്ട് വ്യവസ്ഥയിലാണ് ജാമ്യം.
ആഴ്ചയില്‍ ഒരു ദിവസം ലോക്കല്‍ പോലീസ് സ്‌റ്റേഷനില്‍ ഹാജരാകണം, രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലൊന്നും ഇടപെടാന്‍ പാടില്ല എന്നിവയും ജാമ്യ ഉപാധികളില്‍ പെടുന്നു.
വൈകിയാണെങ്കിലും നീതി കിട്ടിയതില്‍ സന്തോഷമെന്ന് താഹയുടെ അമ്മ ജമീല മാധ്യമങ്ങളോട് പറഞ്ഞു. മകന് മാവോയിസ്റ്റ് സംഘടനയുമായി ബന്ധമില്ലെന്നും ജമീല പറഞ്ഞു. കോടതിയുടെ ഉപാധികള്‍ അംഗീകരിക്കുന്നുവെന്ന് സഹോദരന്‍ പറഞ്ഞു. അഭിഭാഷകരുമായി സംസാരിച്ച് ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.











