കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് യുഎഇ. ഇന്ത്യയില്‍ നിന്നും വരുന്ന യാത്രക്കാര്‍ക്ക് പുതിയ ഇളവുകള്‍
ദുബായ് : ഇന്ത്യയില്‍ നിന്ന് ദുബായിലേക്ക് പ്രവേശിക്കാന്‍ ഇനി മുതല്‍ ഐസിഎ ജിഡിആര്‍എഫ്എ അനുമതി വേണ്ടെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു.
യുഎഇ റസിഡന്‍സ് വീസയുള്ളവര്‍ ഇന്ത്യയിലെ ഏത് വിമാനത്താവളത്തില്‍ നിന്നും ദുബായിലേക്ക് വരുമ്പോള്‍ ജിഡിആര്‍എഫ്എ ഐസിഎ അനുമതി വേണമായിരുന്നു.
നേരത്തേ ഇന്ത്യയിലെ വിമാനത്താവളത്തില്‍ നിന്ന് റാപിഡ് പിസിആര്‍ ടെസ്റ്റ് എടുക്കണമെന്ന നിബന്ധനയും ഒഴിവാക്കിയിരുന്നു. പക്ഷേ, യാത്രയ്ക്ക് 48 മണിക്കൂറിനകമുള്ള പിസിആര്‍ ടെസ്റ്റ് നെഗറ്റീവ് റിസള്‍ട്ട് സര്‍ട്ടിഫിക്കേറ്റ് കൈയ്യില്‍ കരുതണം.
ഈ സര്‍ട്ടിഫിക്കേറ്റില്‍ ക്യൂആര്‍കോഡ് ഉണ്ടാവണമെന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ദുബായ് വിമാനത്താവളത്തില്‍ ഇറങ്ങിക്കഴിഞ്ഞാല്‍ വീണ്ടും പിസിആര്‍ ടെസ്റ്റിന് വിധേയമാകുകയും നെഗറ്റീവ് റിസള്‍ട്ട് ലഭിക്കും വരെ വിമാനത്താവളത്തിനുള്ളില്‍ സെല്‍ഫ് ക്വാറന്റൈനില്‍ കഴിയണമെന്നും നിബന്ധനയുണ്ട്. ഇത് സാധാരണ ഗതിയില്‍ ഏതാനും മണിക്കൂറിനുള്ളില്‍ ലഭിക്കും.
ടെസ്റ്റ് റിസള്‍ട്ട് പൊസീറ്റീവായാല്‍ കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് ക്വാറന്റൈനിലേക്കോ ഐസലോഷനിലേക്കോ മാറേണ്ടി വരും.