കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ യുഎഇയില്‍740 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.
അബുദാബി : പ്രതിദിന കോവിഡ് കേസുകളില്‍ കുറവ് രേഖപ്പെടുത്തി യുഎഇ. കഴിഞ്ഞ കുറച്ചു ദിവസമായി പ്രതിദന കോവിഡ് കേസുകള്‍ ആയിരത്തില്‍ താഴെയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 740 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Latest Information on #Coronavirus in the #UAE pic.twitter.com/tJDc6PWNTW
— UAE Forsan (@UAE_Forsan) February 23, 2022
1,956 പേര്‍ രോഗമുക്തരായി. അതേസമയം, അതിതീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന ഒരാള്‍ മരണമടഞ്ഞു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,298 ആയി.
കോവിഡ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ശേഷം ഇതുവരെ 8,76,624 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 8,24,971 ആണ്.
കഴിഞ്ഞ ദിവസം നടത്തിയ 5,61,925 പിസിആര്‍ പരിശോധനയിലാണ് 740 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.











