ഒമിക്രോണ്‍ ഭീതിയെ തുടര്‍ന്ന് കോവിഡ് പരിശോധനകള്‍ വര്‍ദ്ധിച്ചു, പരിശോധനാ കേന്ദ്രങ്ങളില്‍ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്.
അബുദാബി: യുഎഇയില്‍ കഴിഞ്ഞ 24 മണിക്കുറിനിടെ 1002 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തു. 339 പേര്‍ രോഗമുക്തി നേടി. മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഓഗസ്ത് 29 ന് ശേഷം ഇതാദ്യമായാണ് കോവിഡ് കേസുകള്‍ ആയിരത്തിലധികം റിപ്പോര്‍ട്ടു ചെയ്യുന്നത്.
ഇതോടെ ആകെ കോവിഡ് കേസുകളുടെ എണ്ണം 746,557 ആയി. രോഗമുക്തി നേടിയവരുടെ എണ്ണം 739,616 ആണ്.
#UAE announces 1,002 new #COVID19 cases, 339 recoveries and no deaths in last 24 hours #WamNews pic.twitter.com/P4UFPJ0WYD
— WAM English (@WAMNEWS_ENG) December 23, 2021
കഴിഞ്ഞ ദിവസം 365,269 പിസിആര്‍ ടെസ്റ്റുകളാണ് നടത്തിയത്. ടെസ്റ്റുകളുടെ എണ്ണം കുടിയതും രോഗബാധിതരെ കണ്ടെത്താന്‍ സഹായിച്ചിട്ടുണ്ട്.
നിത്യേനയുള്ള ടെസ്റ്റുകളുടെ എണ്ണം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ക്രമാതീതമായി വര്‍ദ്ധിച്ചിട്ടുണ്ട്.
കോവിഡ് പരിശോധനാ കേന്ദ്രങ്ങളില്‍ വീണ്ടും തിരക്ക് അനുഭവപ്പെട്ടു തുടങ്ങി. പലയിടങ്ങളിലും നീണ്ട ക്യൂ കാണാനാകും.
ഡിസംബര്‍ ആദ്യവാരം പുതിയ രോഗബാധിതരുടെ എണ്ണം ശരാശരി 50 ല്‍ എത്തിയിരുന്നു.
2021 ഫെബ്രുവരിയില്‍ നിത്യേനയുള്ള രോഗബാധിതരുടെ എണ്ണം നാലായിരത്തോളമായിരുന്നു.
ശക്തമായ വാക്‌സിനേഷന്‍ പരിപാടികളും പരിശോധനകളും നടപ്പിലായതോടെയാണ് യുഎഇയില്‍ കോവിഡ് വ്യാപനം തടഞ്ഞു നിര്‍ത്താനായത്. പുതുവത്സരവും ശൈത്യകാല അവധി ദിനങ്ങളും കോവിഡ് വ്യാപനത്തിന് കാരണമാകുമെന്നതിനാല്‍ കര്‍ശന മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമാണ് ആഘോഷങ്ങള്‍ക്ക് അധികൃതര്‍ അനുമതി നല്‍കിയിരിക്കുന്നത്.












