തൃശ്ശൂര്‍ സ്വദേശി സഹപ്രവര്‍ത്തകരായ ഒമ്പതു പേരുമൊന്നിച്ച് എടുത്ത ടിക്കറ്റിനാണ് അഞ്ചു ലക്ഷം ദിര്‍ഹം സമ്മാനം
അബുദാബി : ബിഗ് ടിക്കറ്റിന്റെ ഇലക്ട്രോണിക് നറുക്കെടുപ്പില്‍ തൃശ്ശൂര്‍ പെരുമ്പിലാവ് സ്വദേശിയും ഒമ്പത് സഹപ്രവര്‍ത്തകരും ചേര്‍ന്ന് എടുത്ത ടിക്കറ്റിന് അഞ്ചു ലക്ഷം ദിര്‍ഹം ( ഒരു കോടി രൂപ) സമ്മാനം ലഭിച്ചു. ഫെബ്രുവരിയിലെ കഴിഞ്ഞ രണ്ട് പ്രതിവാര നറുക്കെടുപ്പിലും സമ്മാനം ലഭിച്ചത് ഇന്ത്യക്കാര്‍ക്കായിരുന്നു.
അജ്മാനിലെ ഹോട്ടലില്‍ ഡ്രൈവറായി ജോലി നോക്കുന്ന റെനീഷ് കിഴക്കേതിലിന്റെ പേരില്‍ എടുത്ത ടിക്കറ്റിനാണ് അഞ്ചു ലക്ഷം ദിര്‍ഹം സമ്മാനമായി ലഭിച്ചചത്.
തന്നോടൊപ്പം ടിക്കറ്റെടുക്കാനുണ്ടായിരുന്ന മറ്റ് ഒമ്പത് പേര്‍ക്കുമായി സമ്മാനത്തുക വീതിച്ച് നല്‍കുമെന്ന് റെനീഷ് പറഞ്ഞു.
തനിക്ക് ലഭിച്ച പണം കൊണ്ട് കടം വീട്ടണമെന്നും ഭാര്യ സാനിയയുടെ തുടര്‍ പഠനത്തിന് വിനിയോഗിക്കണമെന്നുമാണ് ആഗ്രഹമെന്ന് റിനീഷ് പറയുന്നു. രണ്ട് മാസം മുമ്പ് വിവാഹിതനായ റെനീഷ് ഭാര്യ സാനിയയേയും ഫെബ്രുവരിയില്‍ യുഎഇയിലേക്ക് കൊണ്ടുവന്നു.
രണ്ടാഴ്ച മുമ്പു വരെ രണ്ടര ലക്ഷം ദിര്‍ഹമായിരുന്നു പ്രതിവാര നറുക്കെടുപ്പില്‍ സമ്മാനമായി നല്‍കി വന്നിരുന്നത്.
കഴിഞ്ഞായഴ്ച ഇത് അഞ്ചു ലക്ഷം ദിര്‍ഹമായി ഉയര്‍ത്തുകയായിരുന്നു. ഇനി അടുത്തയാഴ്ചയും അഞ്ചു ലക്ഷം ദിര്‍ഹം തന്നെ സമ്മാനമായി ലഭിക്കും. മാര്‍ച്ച് മൂന്നിന് നടക്കുന്ന പ്രതിമാസ ബിഗ് നറുക്കെടുപ്പില്‍ 12 മില്യണ്‍ ദിര്‍ഹമാണ് ഗ്രാന്‍ഡ് പ്രൈസ് ആയി നല്‍കുക. രണ്ടാം സമ്മാനം ഒരു മില്യണ്‍ ദിര്‍ഹമാണ്.