English മലയാളം

Blog

employement

 

തിരുവനന്തപുരം: സംസ്ഥാനത്തെ തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കുന്നതിനായി ലേബര്‍ കമ്മീഷണറേറ്റില്‍ ആരംഭിച്ച കോള്‍ സെന്റര്‍ വഴി മാര്‍ച്ച് മുതല്‍ ഒക്ടോബര്‍ മാസം വരെ ലഭിച്ചത് 3161 പരാതികള്‍. ഇതില്‍ 3154 പരാതികള്‍ക്ക് പരിഹാരമായി. തൊഴില്‍ നിഷേധിക്കലുമായി ബന്ധപ്പെട്ടും മിനിമം വേതനം നിഷേധിക്കലുമായി ബന്ധപ്പെട്ടും നാല് പരാതികള്‍ വീതം ലഭിച്ചു. ഇതില്‍ ഒരെണ്ണം വീതം പരിഹരിച്ചിട്ടുണ്ടെന്നും മറ്റുള്ളവയ്‌ക്കെതിരെ നടപടികള്‍ സ്വീകരിച്ച് വരികയാണെന്നും തൊഴില്‍ വകുപ്പ് അറിയിച്ചു.

Also read:  ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിക്കെതിരായ നീക്കം അപലപനീയം: ശ്രീനാരായണ സോദരസംഘം

കയറ്റിറക്ക് കൂലി തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട് ലഭിച്ച അഞ്ച് പരാതികളില്‍ നാലെണ്ണം പരിഹരിച്ചു.മറ്റുള്ള പരാതികള്‍ ഉടന്‍ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു. പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട മുഴുവന്‍ പരാതികളും പരിഹരിച്ചു.ഇതുകൂടാതെ 3146 മറ്റുള്ള പരാതികളും ലേബര്‍ കമ്മീഷണറേറ്റിലെ കോള്‍ സെന്ററില്‍ പരിഹരിച്ചു.

Also read:  തിരുവനന്തപുരം വിമനത്താവളം നടത്തിപ്പ്: സര്‍ക്കാരിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി

കയറ്റിറക്ക് കൂലി തര്‍ക്കങ്ങള്‍, മിനിമം വേതനം നിഷേധിക്കല്‍, തൊഴില്‍ നിഷേധിക്കല്‍, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍, ഗ്രാറ്റുവിറ്റി പ്രശ്നങ്ങള്‍, അവധി ദിനങ്ങള്‍ നിഷേധിക്കല്‍ തുടങ്ങി തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട എല്ലാ പരാതികളും കോള്‍ സെന്ററിന്റെ 1800-425-55214 എന്ന നമ്പറില്‍ അറിയിക്കാം. ആവാസ്, വേതന സുരക്ഷാ പദ്ധതി തുടങ്ങിയ പദ്ധതികളെക്കുറിച്ചുള്ള സംശയങ്ങള്‍ക്കും ഇവിടെനിന്ന് കൃത്യമായ മറുപടിയും മാര്‍ഗനിര്‍ദേശവും ലഭിക്കും. രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെയാണു സെന്ററിന്റെ പ്രവര്‍ത്തനം. ഞായറാഴ്ച രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചു വരെയും സേവനം ലഭിക്കും.

Also read:  തിരിച്ചുവരവിന്റെ പാതയില്‍ കേരള ടൂറിസം; ഇതര സംസ്ഥാനങ്ങളുമായി സഹകരിക്കും