യുഎഇയില്‍ നിന്നും കേരളത്തിലേക്കുള്ള വിമാന സര്‍വ്വീസുകളുടെ പുതുക്കിയ ഷെഡ്യൂളുകള്‍ പ്രസിദ്ധീകരിച്ചു
അബുദാബി : കോവിഡ് മൂലം നിര്‍ത്തിവെച്ചിരുന്ന വിമാന സര്‍വീസുകള്‍ സാധാരണ നിലയിലേക്ക് എത്തുന്നു. മാര്‍ച്ച് 27 മുതല്‍ എയര്‍ ബബ്ള്‍ നിര്‍ത്തലാക്കി സാധാരണ സര്‍വ്വീസുകള്‍ തുടങ്ങുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു.
ഇതനുസരിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഗോ ഫസ്റ്റ്, ഇന്‍ഡിഗോ, എയര്‍ ഇന്ത്യ തുടങ്ങിയ കമ്പനികളുടെ സര്‍വ്വീസ് ഷെഡ്യുളുകള്‍ പ്രസിദ്ധീകരിച്ചു.
എയര്‍ ഇന്ത്യ എക്‌സ്പ്രസ് അബുദാബിയില്‍ നിന്നും കണ്ണൂര്‍, കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവടങ്ങളിലേക്കും മംഗലാപുരത്തേക്കും വിമാന സര്‍വ്വീസുകളുടെ ഷെഡ്യൂളുകള്‍ പ്രസിദ്ധിികരിച്ചു.
അല്‍ ഐനില്‍ നിന്നും കോഴിക്കോട്ടേക്ക് ഞായര്‍, വ്യാഴം എന്നീ ദിവസങ്ങളില്‍ ഉച്ചയ്ക്ക് 2.20 ന് സര്‍വ്വീസുകള്‍ ഉണ്ടാകും.
എയര്‍ ഇന്ത്യയുടെ സര്‍വ്വീസുകള്‍ അബുദാബി, ദുബായ്, ഷാര്‍ജ എന്നിവടങ്ങളില്‍ നിന്ന് കൊച്ചി കോഴിക്കോട് സര്‍വ്വീസുകളുടെ ഷെഡ്യൂളുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുംബൈ, ഹൈദരബാദ്, ഡെല്‍ഹി, ചെന്നൈ, ഇന്‍ഡോര്‍ എന്നിവടങ്ങളിലേക്കും സര്‍വ്വീസുകള്‍ പുനരാരംഭിക്കും.
ഇന്‍ഡിഗോ വിമാന സര്‍വ്വീസുകള്‍ അബുദാബി, ഷാര്‍ജ. ദുബായ് എന്നിവടങ്ങളില്‍ നിന്നും കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവടങ്ങളിലേക്കും ഹൈദരബാദ്, അമൃത് സര്‍, മുംബൈ, ഡല്‍ഹി, ലക്‌നൗ, തിരുച്ചിറപ്പള്ളി, മംഗലാപുരം, ഡെല്‍ഹി, തുടങ്ങിയ കേന്ദ്രങ്ങളിലേക്കും സര്‍വ്വീസുകള്‍ സാധാരണ പോലെ നടത്തും.
ഗോ ഫസ്റ്റിന്റെ സര്‍വ്വീസുകള്‍ അബുദാബിയില്‍ നിന്നും മുംബൈ, ഡെല്‍ഹി, കൊച്ചി തുടങ്ങിയ കേന്ദ്രങ്ങളിലേക്കാണ് ഉണ്ടാകുക.
കൂടുതല്‍ സര്‍വ്വീസുകള്‍ അടുത്ത ദിവസങ്ങളില്‍ തന്നെ പുനരാരംഭിക്കുമെന്നാണ് വിമാനകമ്പനികള്‍ നല്‍കുന്ന സൂചന.












