യുഎഇയിലെ ദീര്‍ഘ കാല ഗോള്‍ഡന്‍ വീസ ലഭിച്ചവര്‍ ആറു മാസത്തിലേറെ വിദേശത്ത് താമസിച്ചാല്‍ വീസ റദ്ദാകും
അബുദാബി യുഎഇ ഗോള്‍ഡന്‍ വീസ ലഭിച്ചവര്‍ ആറു മാസത്തിലേറെ വിദേശത്ത് താമസിച്ചാല്‍ വീസ റദ്ദാകുമെന്ന് എമിഗ്രേഷന്‍ അധികൃതര്‍ അറിയിച്ചു.
യുഎഇയില്‍ താമസിക്കുന്നതിനുള്ള റസിഡന്‍സ് വീസ ലഭിച്ചവര്‍ക്കുള്ള നിയമം ഗോള്‍ഡന്‍ വീസക്കാര്‍ക്കും ബാധകമാണെന്നാണ് അധികൃതര്‍ അറിയിച്ചത്.
ചില മേഖലകളില്‍ നിന്നുള്ളവര്‍ക്ക് സാഹചര്യങ്ങള്‍ പരിഗണിച്ച് ഇക്കാര്യത്തില്‍ അയയവുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.
സമൂഹത്തില്‍ വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവര്‍ക്ക് യുഎഇ നല്‍കുന്ന ദീര്‍ഘ കാല താമസ വീസയാണ് ഗോള്‍ഡന്‍ വീസ. പ്രാദേശിക സ്‌പോണ്‍സറുടെ സഹായമില്ലാതെയാണ് വീസ ലഭിക്കുന്നത്.
ഗോള്‍ഡന്‍ വീസ ലഭിച്ചവര്‍ രോഗ ചികിത്സയ്ക്കായി വിദേശത്ത് പോകുന്നവര്‍ക്ക് ഇതില്‍ ഇളവു ലഭിക്കും. ഉപരിപഠനവുമായി ബന്ധപ്പെട്ട് വിദേശത്ത് പോകുന്നവര്‍, നയതന്ത്രജീവനക്കാര്‍, പഠന ഗവേഷണ പരിശീലനപരിപാടികളില്‍ പങ്കെടുക്കുന്നവര്‍ എന്നിവര്‍ക്കാണ് ഇളവു ലഭിക്കുക.