സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ വന്‍ തുക സ്വകാര്യ കാറില്‍ കൊണ്ടുപോയ കുറ്റത്തിന് യുഎഇയിലെ മണി എക്‌സേഞ്ച് കമ്പനിക്ക് വന്‍തുക പിഴയിട്ടു.
ദുബായ് : പണം കൊണ്ടുപോകുന്നതില്‍ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ലോക്കല്‍ മണി എക്‌സേഞ്ചിന് യുഎഇ സെന്‍ട്രല്‍ ബാങ്ക് ആറു ലക്ഷം ദിര്‍ഹം പിഴയിട്ടു.
പണം കൊണ്ടുപോയ ജീവനക്കാരുടെ ജീവന്‍ ബോധപൂര്‍വ്വം അപകടത്തിലാക്കിയെന്ന കുറ്റമാണ് സെന്‍ട്രല്‍ ബാങ്ക് ചുമത്തിയത്.
സെന്‍ട്രല്‍ ബാങ്ക് വിധിയില്‍ അപ്പീല്‍ നല്‍കിയിരുന്നെങ്കിലും കേവലം ശാസനയില്‍ ഒതുക്കാന്‍ തയ്യാറായില്ല. ഇതേ തുടര്‍ന്ന് ആറുലക്ഷം ദിര്‍ഹം പിഴയിടാനും മറ്റ് എക്‌സേഞ്ചുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കാനുമാണ് പിഴ ശിക്ഷ വിധിക്കുന്നതെന്ന് നിയമ വൃത്തങ്ങള്‍ പറഞ്ഞു.
മണി എക്‌സേഞ്ചുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുകയും നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് സെന്‍ട്രല്‍ ബാങ്ക് പ്രസ്താവനയില്‍ പറയുന്നു. കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിച്ച ഒരു എക്‌സേഞ്ച് കമ്പനിക്കും കഴിഞ്ഞ ദിവസം കനത്ത തുക പിഴയിട്ടിരുന്നു.
കള്ളപ്പണം വെളുപ്പിക്കുന്നതിലൂടെ ഭീകരപ്രവര്‍ത്തനത്തിന് സഹായം ചെയ്യുന്നതായ രഹസ്യ വിവരങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്ന് ഇതിനെ പ്രതിരോധിക്കാന്‍ ആന്റി മണിലോണ്ടറിംഗ് ആന്‍ഡ് കൗണ്ടര്‍ ടെററിസം ഫൈനാന്‍സിംഗ് വകുപ്പും സ്‌ക്വാഡും യുഎഇ സര്‍ക്കാര്‍ രൂപികരിച്ചിരുന്നു.
യുഎഇ സെന്‍ട്രല്‍ ബാങ്ക് നിയമം അനുസരിച്ച് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പണം കൊണ്ടുപോകാന്‍ സുരക്ഷാ ഏജന്‍സികളുടെ സഹായം തേടണമെന്നാണ് വ്യവസ്ഥ. ചില സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ ഏജന്‍സികളെ ഒഴിവാക്കി സിവിലിയന്‍ വാഹനങ്ങളില്‍ പണം കൊണ്ടുപോകുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് സെന്‍ട്രല്‍ ബാങ്കിന്റെ കര്‍ശന നടപടി.