ദേശീയ വാക്‌സിനേഷന്‍ പോളിസിക്ക് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. രാജ്യത്തെ ആരോഗ്യ സംവിധാനത്തില്‍ കാര്യമായ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്ന് കരുതുന്നതാണ് പുതിയ പോളിസി.
പകര്‍ച്ച വ്യാധികളില്‍ നിന്ന് വ്യക്തികളെയും സമൂഹത്തെയും സംരക്ഷിക്കുക എന്നതിന്റെ ഭാഗമായാണ് വാക്‌സിനേഷന്‍ പോളിസി തയ്യാറാക്കിയത്. പകര്‍ച്ചവ്യാധിക്കെതിരായ യുഎഇയുടെ പോരാട്ടത്തില്‍ സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളെയും പൊതുജനങ്ങളെയും സഹകരിപ്പിക്കാനും ഇതിലൂടെ കഴിയുമെന്നാണ് വിലിയിരുത്തല്‍. വാക്‌സിന്‍ വ്യാപകമാക്കാനും വാക്‌സിന്റെ പ്രാധാന്യം ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്താനും ഈ മേഖലയില്‍ കൂടുതല്‍ ഗവേഷണത്തിനും പോളിസി ലക്ഷ്യമിടുന്നു.
في استعراضنا لخطة وزارة البيئة المستقبلية أكدنا على أهمية تعزيز مواردنا الزراعية والسمكية والحيوانية .. ودعم منتجاتنا .. والعمل على تكامل الجهود الاتحادية والمحلية للحفاظ على تنوع وجودة منظومتنا البيئية الحيوية pic.twitter.com/jC79QQIf1g
— HH Sheikh Mohammed (@HHShkMohd) September 6, 2020