ഉടമസ്ഥാവകാശ നിയമ ഭേദഗതി: യു.എ.ഇയുടേത് ചരിത്രപരമായ തീരുമാനമെന്ന് എം.എ.യൂസഫലി

MA Yusaf ali

 

ദുബായ്: യു.എ.ഇയില്‍ സ്വന്തം ഉടമസ്ഥതയില്‍ പ്രവാസികള്‍ക്ക് വാണിജ്യ സ്ഥാപനങ്ങള്‍ തുടങ്ങാമെന്ന പ്രഖ്യാപനം ചരിത്രപരമായ തീരുമാനമെന്ന് ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ. യൂസുഫലി പറഞ്ഞു. അനുയോജ്യമായ സമയത്താണ് തീരുമാനം വന്നത്. ആഗോള തലത്തില്‍ യു.എ.ഇയുടെ സ്ഥാനം കൂടുതല്‍ ഉയരങ്ങളിലേക്കെത്തിക്കാന്‍ ഈ നിയമം ഉപകരിക്കും.

മഹാമാരി സൃഷ്ടിച്ച അനിശ്ചിതാവസ്ഥയും മാന്ദ്യവും മറികടക്കാന്‍ ലോകം മുഴുവന്‍ പുതുവഴികള്‍ തേടുകയാണ്. ഈ നിയമം പുതിയ ബിസിനസുകള്‍ തുടങ്ങുന്നവര്‍ക്കും നിലവിലെ സംരംഭകര്‍ക്കും സഹായകരമാകുമെന്നുറപ്പാണ്. ബിസിനസുകള്‍ നടത്തുന്നത് അനായാസകരമാക്കാനുള്ള യു.എ.ഇ രാഷ്ട്ര നേതാക്കളുടെ ദീര്‍ഘവീക്ഷണമാണ് ഇതില്‍ പ്രതിഫലിക്കുന്നതെന്നും ഇത് എല്ലാ മേഖലകളിലെയും സാമ്പത്തിക ഉത്തേജനത്തിന് കാരണമാകുമെന്നും യൂസുഫലി പറഞ്ഞു

Also read:  ഷാർജയിൽ പുതിയ കുടുംബ കോടതിക്ക് അംഗീകാരം; കുടുംബ സംരക്ഷണത്തിന് ശക്തമായ നിയമ സഹായം

UAE Rulers Pardon Prisoners On Occasion Of Eid Al Adha - Connector Dubai

പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനാണ് ഉടമസ്ഥാവകാശ നിയമത്തില്‍ ഭേദഗതി വരുത്തി ഉത്തരവിറക്കിയത്.മുഖ്യ ഓഹരി പങ്കാളിത്തം സ്വദേശിക്ക് ആയിരിക്കണമെന്ന നിബന്ധനയാണ് യുഎഇ ഒഴിവാക്കിയത്. നിയമത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തി. നിലവില്‍ ഫ്രീസോണുകളില്‍ മാത്രമാണ് പ്രവാസികള്‍ക്ക് സമ്പൂര്‍ണ ഉടമസ്ഥാവകാശത്തിന് അനുമതിയുണ്ടായിരുന്നത്.

Also read:  അജ്മാനില്‍ യാചകരെ പിടികൂടി, താമസ രേഖകളില്ലാത്തവരും സന്ദര്‍ശക വീസയിലെത്തിയവരും

ഭേദഗതികളില്‍ പലതും ഡിസംബര്‍ ഒന്ന് മുതല്‍ നിലവില്‍ വരും. ചിലത് ആറ് മാസത്തിന് ശേഷവും പ്രാബല്യത്തിലാകും. നേരത്തേ ഫ്രീസോണിന് പുറത്ത് ലിമിറ്റഡ് കമ്പനികള്‍ തുടങ്ങാന്‍ 51 ശതമാനം ഓഹരി പങ്കാളിത്തം സ്വദേശിക്ക് ആയിരിക്കണമെന്ന് നിബന്ധനയുണ്ടായിരുന്നു. ഇത് ഒഴിവാക്കി പൂര്‍ണമായും പ്രവാസികളുടെ ഓഹരിപങ്കാളിത്തത്തില്‍ ഓണ്‍ഷോറില്‍ സ്ഥാപനങ്ങള്‍ തുടങ്ങാം. എന്നാല്‍ എണ്ണഖനനം, ഊര്‍ജോല്‍പ്പാദനം, പൊതുഗതാഗതം, സര്‍ക്കാര്‍ സ്ഥാപനം തുടങ്ങി തന്ത്രപ്രധാന മേഖലകളില്‍ വിദേശ നിക്ഷേപത്തിന് നിയന്ത്രണങ്ങള്‍ തുടരും.

Also read:  കുട്ടികളുടെ വായനോത്സവത്തിന് ഷാര്‍ജയില്‍ തുടക്കം

കമ്പനികളുടെ 70 ശതമാനം ഷെയറുകളും ഇനി ഓഹിരി വിപണികളിലൂടെ പൊതുജനങ്ങള്‍ക്ക് വില്‍ക്കാം. നേരത്തെ 30 ശതമാനം ഷെയറുകള്‍ മാത്രമാണ് അനുവദിച്ചിരുന്നത്. വീഴ്ചകളുണ്ടായാല്‍ കമ്പനികളുടെ ചെയര്‍മാനും സീനിയര്‍ ഉദ്യോഗസ്ഥര്‍ക്കും എതിരെ ഓഹരി ഉടമകള്‍ക്ക് സിവില്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്യാനും പുതിയ നിയമം അനുമതി നല്‍കുന്നു. ചരിത്രപരമെന്ന് വിശേഷിക്കാവുന്ന പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ കൂടുതല്‍ വിദേശനിക്ഷേപം യു.എ.ഇയിലെത്തും എന്നാണ് വിലയിരുത്തല്‍.

Related ARTICLES

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ദേശീയ ദിനം: യുഎഇയിൽ അവധി പ്രഖ്യാപിച്ചു; ‘ഏകീകൃത അവധി നയം’ പ്രാബല്യത്തിൽ, പ്രവാസികൾക്ക് ഗുണകരം

അബുദാബി: യുഎഇയുടെ ദേശീയ ദിനമായ ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങളുടെ ഭാഗമായി സർക്കാർ ജീവനക്കാർക്ക് നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഡിസംബർ 1, 2 തീയതികളിലാണ് പൊതുമേഖലാ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധി ലഭിക്കുക. നവംബർ

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »

ലഹരി വിരുദ്ധ അതോറിറ്റി രൂപീകരിച്ച് യുഎഇ; ലഹരി വ്യാപനം തടയാനായി കർശന നടപടികളുമായി മുന്നോട്ട്

അബുദാബി ∙ ലഹരി ഉപയോഗവും കച്ചവടവും തടയുന്നതിനായുള്ള ദേശീയ തലത്തിലുള്ള ലഹരി വിരുദ്ധ അതോറിറ്റി രൂപീകരിച്ചതായി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രഖ്യാപിച്ചു. അതോറിറ്റിയുടെ ചെയർമാനായി ഷെയ്ഖ് സായിദ്

Read More »

ഗാസയിലെ ആശുപത്രികൾക്ക് യുഎഇയുടെ മരുന്ന് സഹായം: 65 ടൺ മരുന്നുകൾ ഡബ്ല്യുഎച്ച്ഒവിന് കൈമാറി

ദുബായ് ∙ ഗാസയിലെ ആശുപത്രികൾക്ക് വേണ്ടിയുള്ള യുഎഇയുടെ പുതുതായി അയച്ച മരുന്നുകളും ആരോഗ്യോപകരണങ്ങളും ലോകാരോഗ്യ സംഘടനയുടെ (WHO) ഗാസയിലെ വെയർഹൗസിൽ എത്തിച്ചു.11 ട്രക്കുകളിലായി 65 ടൺ മരുന്നുകളാണ് ഇന്നലെ കൈമാറിയത്. ഇവയിൽ ഭൂരിഭാഗവും ജീവൻ

Read More »

ഡ്രൈവറില്ലാ ബാഗേജ് വാഹനങ്ങൾക്കായി ദുബായ് വിമാനത്താവളത്തിൽ പരീക്ഷണ ഓട്ടം; സിവിൽ ഏവിയേഷനിന്റെ അംഗീകാരം

ദുബായ്: അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിൽ ഡ്രൈവറില്ലാ (ഓട്ടണമസ്) ബാഗേജ് വാഹനങ്ങൾക്കായുള്ള പരീക്ഷണ ഓട്ടത്തിന് യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ ഔദ്യോഗിക അംഗീകാരം ലഭിച്ചു. ഇതോടെ ചരക്കുകളും ബാഗേജുകളും വിമാനം മുതൽ കൺവെയർ

Read More »

POPULAR ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »