ഒമാന്റെ കടല്‍ സമ്പത്തില്‍ മൂല്യമേറിയതും വംശനാശം നേരിടുന്നതുമായ മുള്ളന്‍ കൊ ഞ്ചുകളെ പ്രജനനകാലത്ത് പിടികൂടുന്നത് കര്‍ശനമായി വിലക്കിയിട്ടുണ്ട്. വിലക്കുകള്‍ ലംഘിച്ച് ഫിഷിംഗ് നടത്തുന്നവര്‍ക്ക് നിയമപ്രകാരമുള്ള ശിക്ഷണ നടപടികള്‍ നേരിടേണ്ടി വരും
മസ്‌ക്കറ്റ് : വംശനാശം നേരിടുന്ന കൊഞ്ചുകളെ പ്രജനന കാലത്ത് പിടിക്കുന്ന സംഘത്തില്‍പെട്ട രണ്ടു പേരേ ഒമാന്‍ കോസ്റ്റ് ഗാര്‍ഡ് അറസ്റ്റു ചെയ്തു. ദോഫാര്‍ പ്രവിശ്യയോട് ചേര്‍ന്നുള്ള കടലിലാണ് ഇവര്‍ അന ധികൃത മത്സ്യബന്ധനം നടത്തിയത്.
ഇവര്‍ സഞ്ചരിച്ച ഫിഷിംഗ് ബോട്ടും ചാക്കുകളില്‍ നിറച്ച നിലയില്‍ കൊഞ്ചുകളേയും കോസ്റ്റ് ഗാര്‍ഡ് പി ടിച്ചെടുത്തു.
ഒമാനിലെ മത്സ്യസമ്പത്തില്‍ ഏറ്റവും വംശനാശം നേരിടുന്ന വിഭാഗമാണ് മുള്ളന്‍ കൊഞ്ച്. ആഴമില്ലാത്ത പവിഴപ്പുറ്റുകളുടെ ഇടയിലാണ് ഇവയെ ഏറെയും കാണപ്പെടുന്നത്. 1998 ലെ കണക്കുകള്‍ പ്രകാരം രണ്ടാ യിരം ടണ്‍ കൊഞ്ചാണ് ഒമാനിലെ കടലുകളില്‍ നിന്നും പിടിച്ചിരുന്നത്. എന്നാല്‍, 2011 ല്‍ ഇത് 150 ടണ്ണാ യി കുറഞ്ഞു.
പ്രജനനകാലത്ത് പോലും നിയന്ത്രണമില്ലാതെ മത്സ്യബന്ധനം നടത്തുന്നതായിരുന്നു ഇതിന് കാരണമായി കണ്ടെത്തിയത്. കൊഞ്ചുകളുടെ സംരക്ഷണാര്‍ത്ഥം കര്‍ശനമായ നിയന്ത്രണങ്ങള്‍ ഒമാന്‍ ഫിഷറീസ് വകുപ്പ് കൊണ്ടുവന്നു. പുതിയ നിയമപ്രകാരം മാര്‍ ച്ച് – ഏപ്രില്‍ മാസങ്ങളില്‍ മാത്രമേ കൊഞ്ച് പിടിക്കാന്‍ പാടുള്ളു. നിയമലംഘകര്‍ക്ക കനത്ത പിഴയും ശിക്ഷയും ഉണ്ട്.