വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രതിരോധ സെക്രട്ടറിയെ പുറത്താക്കി ഡൊണാള്‍ഡ് ട്രംപ്. പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പറിനെയാണ് പുറത്താക്കിയത്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജിതനായ 70 ദിവസം കൂടി വൈറ്റ് ഹൗസിലുളള തനിക്കുളള അധികാരം ഉപയോഗിച്ചാണ് എസ്പറിനെ പുറത്താക്കിയത്.
ദേശീയ ഭീകര വിരുദ്ധസേനാ മേധാവി ക്രിസ്റ്റഫര്‍ സി. മില്ലറാണ് പുതിയ പ്രതിരോധ സെക്രട്ടറി. മാര്‍ക്ക് എസ്പറിന്റെ സേവനം അവസാനിപ്പിച്ചതായും അദ്ദേഹത്തിന്റെ സേവനത്തിന് നന്ദി പറയുന്നതായും ട്രംപ് ട്വീറ്റ് ചെയ്തു.