തിരുവനന്തപുരം: തിരുവനന്തപുരം മേയറായി ഇരുപത്തൊന്നുകാരി ആര്യ രാജേന്ദ്രനെ
തെരഞ്ഞെടുത്തു. 99 അംഗങ്ങള്‍ വോട്ട് രേഖപ്പെടുത്തിയതില്‍ 54 വോട്ട് ആര്യ നേടി. എന്‍ഡിഎയിലെ സിമി ജ്യോതിഷിന് മുപ്പത്തിയഞ്ചും യുഡിഎഫിലെ മേരി പുഷ്പത്തിന് ഒന്‍പതും വോട്ട് ലഭിച്ചു. ഒരു വോട്ട് അസാധുവായപ്പോള്‍ ക്വാറന്റൈനില്‍ ആയതിനാല്‍ ഒരംഗത്തിന് വോട്ട് രേപ്പെടുത്താന്‍ കഴിഞ്ഞില്ല.
തെരഞ്ഞെടുപ്പില്‍ ജില്ലയിലെ ഏറ്റവും പ്രായംകുറഞ്ഞ സ്ഥാനാര്‍ത്ഥിയായിരുന്ന ആര്യ ഇപ്പോള്‍ രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ ആണ്. തിരുവനന്തപുരം ഓള്‍ സെയിന്റ്‌സ് കോളേജിലെ രണ്ടാം വര്‍ഷ ബി.എസ്.സി മാത്തമാറ്റിക്‌സ് വിദ്യാര്‍ത്ഥിനിയാണ്. ബാലസംഘം സംസ്ഥാന പ്രസിഡന്റും എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗവുമാണ്.











