തിരുവനന്തപുരം: വിമാനത്താവളം അദാനിയെ ഏല്‍പ്പിച്ചതിനെതിരെ പ്രമേയം. മുഖ്യമന്ത്രി സഭയില്‍ പ്രമേയം അവതരിപ്പിച്ചു. കേന്ദ്ര തീരുമാനം ജനങ്ങളുടെ വികാരത്തിന് എതിരെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. മുന്‍പരിചയമില്ലാത്ത ഗ്രൂപ്പിനെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി നിലനില്‍ക്കുന്നുണ്ട്. തുല്യ തുക സംസ്ഥാനം നല്‍കാമെന്ന് പറഞ്ഞതാണെന്നും കേന്ദ്രത്തിന്റേത് യുക്തിസഹമല്ലാത്ത തീരുമാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന് പങ്കാളിത്തമുള്ള എസ്പിവി വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, വിമാനത്താവള വിഷയത്തില്‍ സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ക്രിമിനല്‍ ഗൂഢാലോചനയാണ് നടന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.












