തൃശ്ശൂര്‍: എല്‍ഡിഎഫുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് താത്പര്യമെന്ന് തൃശ്ശൂര്‍ കോര്‍പറേഷനില വിമതന്‍ എം. കെ വര്‍ഗീസ്. ജനവികാരം മാനിച്ച് എല്‍ഡിഎഫിനെ പിന്തുണക്കാനാണ് താപ്രര്യമെന്നും ബാക്കി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും വര്‍ഗീസ് വ്യക്തമാക്കി. വിമതന്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന പ്രതീക്ഷയായിരുന്നു എല്‍ഡിഎഫും പങ്കുവെച്ചത്. യുഡിഎഫ് തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും 35 വര്‍ഷമായി കോണ്‍ഗ്രസ്സിന് വേണ്ടി പ്രവര്‍ത്തിച്ച തന്നെ ചതിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
24 സീറ്റുകള്‍ നേടിയാണ് എല്‍ഡിഫ് ഒന്നാമതെത്തിയത്. യുഡിഎഫിന് 23ഉം എന്‍ഡിഎക്ക് ആറ് സീറ്റുകളുമാണുള്ളത്. നെട്ടിശ്ശേരി ഡിവിഷനില്‍ നിന്നുമാണ് വിമതനായി എം.കെ വര്‍ഗീസ് വിജയിച്ചത്. ഇടത് സ്ഥാനാര്‍ഥിയുടെ നിര്യാണത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് മാറ്റിവെച്ച പുല്ലഴി ഡിവിഷനില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പും മേയറെ തീരുമാനിക്കുന്നതില്‍ സ്വാധീനം ചെലുത്തും. 55 സീറ്റുകളുള്ള കോര്‍പ്പറേഷനില്‍ കേവല ഭൂരിപക്ഷത്തിന് 28 സീറ്റുകളെങ്കിലും വേണം.
കടുത്ത മത്സരം നേരിട്ട വടക്കാഞ്ചേരി, കൊടുങ്ങല്ലൂര്‍ നഗരസഭകള്‍ എല്‍ഡിഎഫ് നിലനിര്‍ത്തി. ജില്ലയില്‍ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാന്‍ ബിജെപിക്കായില്ല. എങ്കിലും കൊടുങ്ങല്ലൂരിലും കുന്നംകുളത്തും ബിജെപി നില മെച്ചപ്പെടുത്തി.