തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലുളള 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ആരംഭിച്ചു. ഇന്ന് രാത്രി 12 മണിയോടെ പണിമുടക്ക് അവസാനിക്കും. പാല്‍, പ്ത്രം,ഇലക്ഷന്‍ ഓഫീസുകള്‍ എന്നിവയെ ഒഴിവാക്കിയിട്ടുണണ്ട്.
ബിഎംഎസ് ഒഴികെയുളള പത്ത് തൊഴിലാളി സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുള്‍പ്പടെ 25 കോടിയിലധികം തൊഴിലാളികളും ജീവനക്കാരും പണിമുടക്കിന്റെ ഭാഗമാകുമന്നെ് സംഘടനാ നേതാക്കള്‍ അറിയിച്ചു.












