ട്രേഡ് യൂണിയന്‍ സംയുക്തസമിതി നാളെ (നവംബര്‍ 26) നടത്തുന്ന പണിമുടക്കിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കാന്‍ കെയുഡബ്ല്യുജെ കെഎന്‍ഇഎഫ് സംസ്ഥാന സമിതി ആഹ്വാനം ചെയ്തിട്ടുണ്ട്. വേജ് ബോര്‍ഡ് ഇനിയുണ്ടാകാത്ത നിലയിലാണ് പുതിയ ലേബര്‍കോഡ് നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമം പാസാക്കിയിട്ടുള്ളത്. തൊഴില്‍ സുരക്ഷ ഉറപ്പാക്കുക, വേജ് ബോര്‍ഡ് പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പത്രപ്രവര്‍ത്തക യൂണിയന്‍ ഉന്നയിക്കുന്നത്.
പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് നാളെ രാവിലെ 11 ന് മാധ്യമപ്രവര്‍ത്തകരും ജീവനക്കാരും മുദ്രാവാക്യമെഴുതിയ പ്ലക്കാര്‍ഡുമായി ജിപിഒയ്ക്കു മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്താനാണ് തീരുമാനം.