യു.എ.ഇ യിൽ കാലാവധി കഴിഞ്ഞ സന്ദര്‍ശക വിസ കൈവശമുള്ളവര്‍ ഓഗസ്റ്റ് 11നകം രാജ്യം വിടണമെന്ന് നിര്‍ദേശം. അതിന് സാധിക്കാത്തവർ കാലാവധി നീട്ടി കിട്ടാൻ അപേക്ഷിക്കാമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് (ഐസിഎ) അറിയിച്ചു. ഒരു മാസത്തേക്കാണ് കാലാവധി നീട്ടി കൊടുക്കുക.
രാജ്യത്തെ സന്ദര്‍ശകര്‍ക്കോ ടൂറിസ്റ്റ് വിസ ഉടമകള്‍ക്കോ പിഴ ഒഴിവാക്കാന്‍ ജൂലൈ 12 വരെ ഒരു മാസം സാവകാശം നൽകിയിരുന്നു. എന്നാല്‍ ഐ.സി.എയുടെ പുതിയ ഉത്തരവില്‍, ഓഗസ്റ്റ് 11 ന് ശേഷം 30 ദിവസത്തെ ഗ്രേസ് പിരീഡ് ഒരു തവണ കൂടി പുതുക്കാന്‍ അവസരം നൽകിയിട്ടുണ്ട്. ഗ്രേസ് പിരീഡ് നീട്ടുന്നത് ഐസിഎ നിയന്ത്രണത്തിലാകുമെന്ന് അതോറിറ്റി കൂട്ടിച്ചേര്‍ത്തു. കോവിഡ് -19 വ്യാപന സമയത്ത് കാലാവധി കഴിഞ്ഞ ഏതെങ്കിലും റെസിഡന്‍സി വിസ നീട്ടാനുള്ള തീരുമാനം യു.എ.ഇ അധികൃതര്‍ പിന്‍വലിച്ചിരുന്നുവെന്ന് ഐസിഎയുടെ വക്താവ് ബ്രിഗേഡിയര്‍ ഖാമിസ് അല്‍ കാബി പറഞ്ഞു.
മാര്‍ച്ച് 1 ന് ശേഷം വിസ കാലാവധി കഴിഞ്ഞ് രാജ്യത്തിനുള്ളില്‍ ഉണ്ടെങ്കില്‍ ഓഗസ്റ്റ് 11 നകം പോകുകയും കാലാവധി നീട്ടുകയോ ചെയ്യണം എന്നായിരുന്നു നിർദ്ദേശം. കാലാവധി കഴിഞ്ഞ പെര്‍മിറ്റുള്ള യു.എ.ഇ നിവാസികള്‍ക്ക് ജൂലൈ 12 വരെ റെസിഡന്‍സി വിസ പുതുക്കാന്‍ മൂന്ന് മാസത്തെ സമയമാണ് നൽകിയിട്ടുള്ളത്. അതോറിറ്റി സേവനങ്ങള്‍ പുനരാരംഭിക്കുകയും കാലാവധി കഴിഞ്ഞ റെസിഡന്‍സി വിസകള്‍ക്കും ഐഡി കാര്‍ഡുകള്‍ക്കുമായി പുതുക്കല്‍ അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി.