രാമക്ഷേത്ര ശിലാ സ്ഥാപനം ഐതിഹാസ നിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നൂറ്റാണ്ടുകളുടെ കാത്തിരിപ്പിനാണ് അവസാനമായത്. രാജ്യത്തെ മുഴുവന്‍ ജനങ്ങളുടെയും മനസ്സ് പ്രകാശഭരിതമായെന്ന് മോദി പറഞ്ഞു.
രാമക്ഷേത്രത്തിനായി നടന്ന പോരാട്ടം സ്വാതന്ത്ര്യസരത്തിന് സമാനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പല തലമുറകള്‍ പല നൂറ്റാണ്ടുകള്‍ പോരാടിയാണ് ലക്ഷ്യത്തിലെത്തിയത്. അയോധ്യയിലെ രാമക്ഷേത്രം ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ആധുനികപ്രതീകമാകും. രാമക്ഷേത്രം കോടിക്കണക്കിന് ജനങ്ങളുടെ ദൃഢനിശ്ചയത്തിന്റെ പ്രതീകമാണെന്നും മോദി പറഞ്ഞു.
#WATCH It is my good fortune that I was invited to witness this historical moment… From Kanyakumari to Kshirbhavani, from Koteshwar to Kamakhya, from Jagannath to Kedarnath, Somnath to Kashi Vishwanath…today entire country is immersed in Lord Ram: PM Modi at Ayodhya pic.twitter.com/6jEFZ9JaMQ
— ANI (@ANI) August 5, 2020
ദളിതരും പിന്നാക്ക വിഭാഗങ്ങളും ക്ഷേത്രം യാഥാര്‍ത്ഥ്യമാകാന്‍ ആഗ്രഹിച്ചിരുന്നു. ക്ഷേത്രം വരുന്നതോടെ അയോധ്യയില്‍ വലിയ മാറ്റങ്ങളുണ്ടാകും. രാമക്ഷേത്രം സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കും. വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ലോകമെങ്ങുമുള്ള രാമഭക്തരെ അനുമോദിക്കുന്നു. നൂറ്റാണ്ടുകളുടെ കാത്തിരിപ്പാണ് അവസാനിക്കുന്നത്. സരയൂ തീരത്ത് യാഥാര്‍ത്ഥ്യമായത് സുവര്‍ണ ചരിത്രമെന്ന് നരേന്ദ്രമോദി പറഞ്ഞു. ആ ഐതിഹാസിക നിമിഷത്തിന് അവസരം നല്‍കിയവര്‍ക്ക് നന്ദി. രാമജന്മ ഭൂമി ഇന്ന് സ്വതന്ത്രമായി. ത്യാഗത്തിന്റെ പ്രതീകമാണ് രാമജന്മഭൂമിയെന്നും മോദി പറഞ്ഞു.
#WATCH: "Every heart is illuminated; it is an emotional moment for the entire country… A long wait ends today… A grand temple will now be built for our Ram Lalla who had been living under a tent for many years," says PM Modi at foundation stone-laying ceremony of #RamTemple pic.twitter.com/7e1e1reXdZ
— ANI (@ANI) August 5, 2020
രാമനെ ജന്മസ്ഥലത്ത് നിന്ന് മാറ്റാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. ശ്രീരാമന്‍ എല്ലാവരുടെയും ആണ്. ഐക്യത്തിന്റെ അടയാളമാണ്.സത്യത്തെ മുറുകെ പിടിക്കാനാണ് ശ്രീരാമന്‍ പഠിപ്പിച്ചിരിക്കുന്നത്. രാമനെ പോലെ മികച്ച ഭരണാധികാരി ഉണ്ടായിട്ടില്ല. ജയ്ശ്രീറാം വിളി ലോകമെങ്ങും മുഴങ്ങട്ടെയെന്ന് പ്രധാനമന്ത്രി പറഞ്ഞു.











